in , , , ,

LOVELOVE LOLLOL OMGOMG

സഹലിനൊപ്പം തകർത്തു, ഇവാനിൽ വിശ്വാസമുണ്ട് – അഡ്രിയാൻ ലൂണ

അവസാന സീസണിൽ പരിശീലകൻ ഇവാൻ വുകോമാനോവിച് നിർദ്ദേശിക്കുന്ന ആർക്കൊപ്പവും മധ്യനിരയിൽ കളിക്കുന്നത് വിജയകരമായിരുന്നുവെന്ന് പറഞ്ഞ ലൂണ മലയാളി താരം സഹൽ അബ്ദുസമദിനൊപ്പം മികച്ച കോമ്പിനേഷൻ ഉണ്ടായിരുന്നുവെന്നും പറഞ്ഞു

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം അഡ്രിയാൻ ലൂണ.

അവസാന സീസണിൽ പരിശീലകൻ ഇവാൻ വുകോമാനോവിച് നിർദ്ദേശിക്കുന്ന ആർക്കൊപ്പവും മധ്യനിരയിൽ കളിക്കുന്നത് വിജയകരമായിരുന്നുവെന്ന് പറഞ്ഞ ലൂണ മലയാളി താരം സഹൽ അബ്ദുസമദിനൊപ്പം മികച്ച കോമ്പിനേഷൻ ഉണ്ടായിരുന്നുവെന്നും പറഞ്ഞു.

ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിനിടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ ഉറുഗായ് മജീഷ്യൻ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സ് ടീമിനെ കുറിച്ച് സംസാരിക്കുന്നത്. പുതിയ വിദേശ താരം ഇവാൻ കലിയൂഷ്നി ടീമിന് കരുത്തേകുമെന്ന് വിശ്വസിക്കുന്നതായും ലൂണ പറഞ്ഞു.

“അവസാന സീസണിൽ മധ്യനിരയിൽ എനിക്കൊപ്പം മികച്ച കൂട്ടാണുണ്ടായിരുന്നത്. സഹൽ അബ്ദുസമദിനൊപ്പം മികച്ച കോമ്പിനേഷൻ കണ്ടെത്താൻ കഴിഞ്ഞിരുന്നു, പരിശീലകൻ നിർദ്ദേശിച്ച ആർക്കൊപ്പവും കളിക്കുന്നത് വിജയകരമായിരുന്നു.”

“പുതിയ സീസണിൽ വിദേശ താരങ്ങൾ മധ്യനിരയിലുണ്ടെന്നത് കരുത്താണ്, ഉക്രൈൻ താരം ഇവാൻ കലിയൂഷ്നി മധ്യനിരയിലെത്തുന്നത് ടീം ഒന്നുകൂടി ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.” – ലൂണ പറഞ്ഞു.

പ്രീസീസൺ മത്സരങ്ങളിൽ വിജയ കുതിപ്പ് ആവർത്തിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെയും ആരാധകരുടെയും വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലുള്ള പ്രതീക്ഷകൾ അഡ്രിയാൻ ലൂണ എന്ന നായകനിലാണ്.

ബാഴ്‌സയോട് ‘യെസ്’ മൂളി മെസ്സി; ഇനി എല്ലാം ലപോർട്ടയുടെ കൈയ്യിൽ

അനിയന്മാർക്കെതിരെ ഏട്ടന്മാർ ബൂട്ട് കെട്ടുന്നു, ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരം ഇന്ന്..