in , , ,

LOVELOVE

റോളക്സ്, അവൻ പേര് ലൂണ??

കഴിഞ്ഞ സീസണിലെ പ്രമുഖ താരങ്ങളെല്ലാം ക്ലബ്ബ് വിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നായകൻ അഡ്രിയാൻ ലൂണ ക്ലബ്ബിനൊപ്പം തന്നെയാണ് തുടർന്നത്. ഉറുഗായ് താരം അഡ്രിയാൻ ലൂണയുടെ ചിറകിലേറി ഇവാൻ വുകോമാനോവിചിനു കീഴിൽ സ്വന്തം ഫാൻസിനെ സാക്ഷിയാക്കി ചരിത്രം രചിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് അങ്കകളത്തിലേക്കിറങ്ങുകയാണ്

കപ്പിനും ചുണ്ടിനുമിടയിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിരീടം നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിൽ അടിമുടി മാറ്റത്തോടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കാൻ വീണ്ടും അണിഞ്ഞൊരുങ്ങുകയാണ്.

കഴിഞ്ഞ സീസണിലെ പ്രമുഖ താരങ്ങളെല്ലാം ക്ലബ്ബ് വിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നായകൻ അഡ്രിയാൻ ലൂണ ക്ലബ്ബിനൊപ്പം തന്നെയാണ് തുടർന്നത്. ഉറുഗായ് താരം അഡ്രിയാൻ ലൂണയുടെ ചിറകിലേറി ഇവാൻ വുകോമാനോവിചിനു കീഴിൽ സ്വന്തം ഫാൻസിനെ സാക്ഷിയാക്കി ചരിത്രം രചിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് അങ്കകളത്തിലേക്കിറങ്ങുകയാണ്.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും അതിലും മികച്ച കളി പുറത്തെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഒരൊറ്റ സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സിൽ കയറിപറ്റിയ ലൂണയുടെ ബൂട്ടുകളിലേക്കാണ് ഫാൻസ്‌ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയവും തലച്ചോറായും കഴിഞ്ഞ സീസണിൽ പ്രവർത്തിച്ച അഡ്രിയാൻ ലൂണയുടെ കഴിഞ്ഞ സീസണിലെ ചില കണക്കുകളും വീഡിയോകളുമാണ് നമ്മൾ ഇവിടെ നോക്കുന്നത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതൽ സമയം കളിച്ച അഡ്രിയാൻ ലൂണ 57 ചാൻസുകളാണ് ക്രീയേറ്റ് ചെയ്തത്. കിടിലൻ ഗോളുകളുമായ് ലൂണ ആരാധകരെ വിസ്മയിപ്പിച്ചത് 6 തവണ, ആറിൽ 4 ഗോളുകളും ബോക്സിനു പുറത്തുനിന്ന് തൊടുത്തുവിട്ട തകർപ്പൻ ഗോളുകൾ.

7 അസിസ്റ്റുകളുമായും ലൂണ കളം നിറഞ്ഞാടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുക എന്നത് ഏതൊരു ടീമിനും കടുത്ത വെല്ലുവിളിയായിരുന്നു. കഴിഞ്ഞ സീസണിനേക്കാൾ മികച്ച രീതിയിൽ അഡ്രിയാൻ ലൂണയും സംഘവും തകർത്തുകളിക്കുമെന്ന് ആരാധകർക്ക് ഏറെ പ്രതീക്ഷയുണ്ട്.

കഴിഞ്ഞ സീസണിലെ അഡ്രിയാൻ ലൂണയുടെ ചില ഗോൾ വീഡിയോസ് ഇതാ :

എല്ലാവർക്കും ബ്ലാസ്റ്റേഴ്സിനെ മതി??

വീണ്ടും കിടിലൻ നീക്കം; യുവതാരങ്ങളെ ടീമിലെത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്