in , , , ,

LOVELOVE

വീഡിയോ – ഇഷ്ട ഭക്ഷണങ്ങൾ പറഞ്ഞ് ഞെട്ടിച്ച് ഇവാൻ, പരിപാടി കളറാക്കി ആശാനും പിള്ളേരും

എന്നാൽ പരിശീലകൻ ഇവാൻ വുകോമാനോവിചിന്റെ ടേസ്റ്റ് വിത്യസ്തമായിരുന്നു. കേരള ഭക്ഷണങ്ങൾ ഓരോന്നായി പറഞ്ഞ ഇവാൻ വുകോമാനോവിച് കയ്യടികളും നേടി.

ആരാധകർക്ക് മുന്നിൽ തങ്ങളുടെ ഇഷ്ട ഭക്ഷണങ്ങൾ വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ അഡ്രിയാൻ ലൂണയും വിക്ടർ മോംഗിലും പരിശീലകൻ ഇവാൻ വുകോമാനോവിച്.

ഈയിടെ നടന്ന ഒരു ഇവന്റീനിടെയാണ് പരിശീലകനും താരങ്ങളും ഇഷ്ട ഭക്ഷണങ്ങൾ പറഞ്ഞ് കൊണ്ട് പരിപാടി കളറാക്കിയത്. കേരളത്തിൽ വെച്ച് കഴിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന അവതാരകയുടെ ചോദ്യത്തിനാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മറുപടി നൽകിയത്.

കേരള ഭക്ഷണമാണോയെന്നറിയില്ല, പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ‘ചീസ് ഞാൺ’ ആണെന്നാണ് വിക്ടർ മോംഗിൽ പറഞ്ഞത്. ഇന്ത്യൻ വിഭവത്തിന്റെ പേര് പറഞ്ഞ വിക്ടർ മോംഗിൽനൊപ്പം അഡ്രിയാൻ ലൂണയും ‘ബട്ടർ ഞാൺ’ എന്ന ഇന്ത്യൻ വിഭവത്തിന്റെ പേരാണ് പറഞ്ഞത്.

എന്നാൽ പരിശീലകൻ ഇവാൻ വുകോമാനോവിചിന്റെ ടേസ്റ്റ് വിത്യസ്തമായിരുന്നു. കേരള ഭക്ഷണങ്ങൾ ഓരോന്നായി പറഞ്ഞ ഇവാൻ വുകോമാനോവിച് കയ്യടികളും നേടി.

ദോശ, കപ്പ, അപ്പം തുടങ്ങിയ വിഭവങ്ങളുടെ പേര് പറഞ്ഞ ഇവാൻ ആശാൻ പൊറോട്ടയും ബീഫും ട്രൈ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്. ഇമാമി ഈസ്റ്റ്‌ ബംഗാളുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എലിന്റെ ഉദ്ഘാടന മത്സരം അരങ്ങേറാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

റിപ്പോർട്ട്‌ – പ്രശാന്ത് ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകാനുള്ള കാരണം സഹതാരം..

വീഡിയോ -അത്ഭുത ഒളിമ്പിക് ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് താരം?