in , , , ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ്‌ ഇന്ന് അവസാനിക്കും

ഒഫീഷ്യൽ ഹോം കിറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കുന്നതോടെ ഹോം കിറ്റ് വാങ്ങാനുള്ള ഫാൻസിന്റെ തിരക്ക് ടിക്കറ്റ് വില്പന പോലെ ഗംഭീരമാകുമെന്നത് ഉറപ്പാണ്. ഒക്ടോബർ 7-ന് കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ എതിരാളികൾ കൊൽക്കത്തൻ ക്ലബ്ബായ ഇമാമി ഈസ്റ്റ്‌ ബംഗാളാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ ഹോം കിറ്റ് ഇന്ന് വൈകുന്നേരം 4 മണിക്ക് പ്രകാശനം ചെയ്യുമെന്ന് ബ്ലാസ്റ്റേഴ്‌സ് സൂചിപ്പിച്ചു.

തേർഡ് കിറ്റ്, എവേ കിറ്റ് എന്നിവ പുറത്തുവിട്ടതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ തങ്ങളുടെ പുതിയ ഹോം കിറ്റ് പുറത്തു വിടാനൊരുങ്ങുന്നത്.

എല്ലായിപ്പോഴത്തെയും പോലെ മഞ്ഞ നിറത്തിലായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ജേഴ്‌സി കിറ്റുകൾ അണിഞ്ഞൊരുങ്ങുക. പ്രമുഖ ബ്രാൻഡായ സിക്സ് 5 സിക്സാണ് ഇപ്രാവശ്യവും കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സി കിറ്റുകൾ പുറത്തിറക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഹോം കിറ്റ് അവതരണ വീഡിയോയുടെ ചില ഭാഗങ്ങൾ പങ്കുവെച്ചു കൊണ്ടാണ് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കാണാം എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പറഞ്ഞത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറെ നാളുകളുടെ കാത്തിരിപ്പിന് വിരാമമാകുകയാണ്.

ഒഫീഷ്യൽ ഹോം കിറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കുന്നതോടെ ഹോം കിറ്റ് വാങ്ങാനുള്ള ഫാൻസിന്റെ തിരക്ക് ടിക്കറ്റ് വില്പന പോലെ ഗംഭീരമാകുമെന്നത് ഉറപ്പാണ്. ഒക്ടോബർ 7-ന് കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ എതിരാളികൾ കൊൽക്കത്തൻ ക്ലബ്ബായ ഇമാമി ഈസ്റ്റ്‌ ബംഗാളാണ്.

വിഡിയോ – ഇവാന്റെ കിടിലൻ അസിസ്റ്റ്?ഗോളാക്കി മാറ്റി ബ്ലാസ്റ്റേഴ്‌സ് യുവതാരം..

റിപ്പോർട്ട്‌ – പ്രശാന്ത് ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകാനുള്ള കാരണം സഹതാരം..