in ,

ബ്ലാസ്റ്റേഴ്സിനും ഐഎസ്എല്ലിനും റഫറി പണി തരുമോ? ഇവാൻ പറയുന്നു

ഈസ്റ്റ്‌ ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐഎസ്എൽ മത്സരത്തിന് മുൻപ് നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഈ ഐഎസ്എൽ സീസണിനെ കുറിച്ച് സംസാരിക്കുന്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇത്തവണത്തെ സീസണിൽ റഫറിമാരുടെ അടുത്ത് നിന്നും ശെരിയായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഇവാൻ വുകോമാനോവിച്.

ഈസ്റ്റ്‌ ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐഎസ്എൽ മത്സരത്തിന് മുൻപ് നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഈ ഐഎസ്എൽ സീസണിനെ കുറിച്ച് സംസാരിക്കുന്നത്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മോശം റഫറിയിംഗിലൂടെ വേദനിക്കപ്പെട്ട ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയെന്നും, ഇത്തവണ മികച്ച റഫറിയിങ് തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഇവാൻ പറഞ്ഞു.

“മികച്ച റഫറിയിംഗ് ഈ സീസണില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണില്‍ കുറേ മത്സരങ്ങളില്‍ മോശം റഫറിയിംഗിലൂടെ വേദനിക്കപ്പെട്ട ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഇതെല്ലാം ഫുട്‌ബോളിന്റെ ഭാഗവുമാണ് എന്നതും മറ്റൊരു വസ്തുതയാണ്.” – ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.

നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് വേണ്ടിയും തങ്ങളുടെ ഇഷ്ട ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും മഞ്ഞയണിഞ്ഞ ആയിരകണക്കിന് ആരാധകരാണ് കൊച്ചിയിൽ എത്തിയിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സിനോട് തോൽക്കാനല്ല ഞങ്ങൾ ഇവിടെ വന്നിരിക്കുന്നതെന്ന് ഈസ്റ്റ്‌ ബംഗാൾ കോച്ച്

ബ്ലാസ്റ്റേഴ്സിൽ തുടരും, ഇതാണ് എന്റെ ഹോം – ബ്ലാസ്റ്റേഴ്‌സ് താരം