in , , , , , , , ,

LOVELOVE LOLLOL

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മുന്നിൽ തന്നെ, ഐഎസ്എൽ കൂടുമാറ്റത്തിന്റെ ലിസ്റ്റ് ഇതാ..

വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും കൂടുമാറ്റം നടത്തിയ ഒരു ട്രാൻസ്ഫർ വിൻഡോയാണ് കഴിഞ്ഞു പോയത്. വിദേശ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും സ്വന്തമാക്കി വിവിധ ക്ലബ്ബുകൾ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനൊരുങ്ങുകയാണ്.

വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും കൂടുമാറ്റം നടത്തിയ ഒരു ട്രാൻസ്ഫർ വിൻഡോയാണ് കഴിഞ്ഞു പോയത്. വിദേശ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും സ്വന്തമാക്കി വിവിധ ക്ലബ്ബുകൾ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനൊരുങ്ങുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലെ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും മികച്ച സൈനിങ് ഏതാണ്? തീർച്ചയായും ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപ് നമ്മൾ ചർച്ച ചെയ്യുന്ന വിഷയം തന്നെയാണിത്.

കഴിഞ്ഞ സീസണിൽ ഒരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിന് വേണ്ടി കളിച്ച് ഈ സീസണിൽ മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിന് വേണ്ടി കളിക്കാനൊരുങ്ങുന്ന താരങ്ങളിൽ മികച്ച 10 ട്രാൻസ്ഫറുകൾ നമുക്ക് പരിശോധിച്ചു നോകാം.

10 പേരുടെ ലിസ്റ്റിൽ കിടിലൻ വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളെയും നമുക്ക് കാണാൻ കഴിയും. മലയാളി താരമായ ആഷിക് കുരുണിയനും ലിസ്റ്റിൽ മുൻപന്തിയിൽ ഇടം നേടിയിട്ടുണ്ട്.

എന്നാൽ ആദ്യ മൂന്നു സ്ഥാനക്കാരിൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനു വേണ്ടി കുപ്പായമണിഞ്ഞ അൽവരോ വസ്കസ്, ജോർഹെ പെരേര ഡയസ് എന്നിവരുണ്ട്.

കഴിഞ്ഞ സീസണിൽ ഒരു ഐഎസ്എൽ ക്ലബ്ബിന് വേണ്ടി ബൂട്ടണിഞ്ഞ് ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു ഐഎസ്എൽ ക്ലബ്ബിലേക്ക് കൂടുമാറ്റം നടന്നതിലെ ഏറ്റവും മികച്ച 10 ട്രാൻസ്ഫറുകൾ ഇതാ :

  1. ആശിഷ് റായ്.

ഇന്ത്യൻ താരമായ ആശിഷ് റായ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഹൈദരാബാദിൽ നിന്നും ATK മോഹൻ ബഗാനിലേക്ക് കൂടുമാറി.

  1. ഹാവി ഹെർണാണ്ടസ്.

സ്പാനിഷ് മിഡ്‌ഫീൽഡ് താരമായ ഹാവി ഹെർണാണ്ടസ് ട്രാൻസ്ഫർ വിൻഡോയിൽ ഒഡിഷ എഫ്സിയിൽ നിന്നും ബാംഗ്ലൂരു എഫ്സിയിലേക്ക് കൂടുമാറി.

  1. ഇവാൻ ഗോൺസാലസ്.

സ്പാനിഷ് ഡിഫെൻഡറായ ഇവാൻ ഗോൺസാലസ് എഫ്സി ഗോവയിൽ നിന്നും കൊൽക്കത്തൻ ക്ലബ്ബായ ഇമാമി ഈസ്റ്റ്‌ ബംഗാളിന് വേണ്ടി രണ്ട് വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്.

  1. സന്ദേശ് ജിങ്കൻ.

മറ്റൊരു ഇന്ത്യൻ താരമായ സന്ദേശ് ജിങ്കൻ ട്രാൻസ്ഫർ വിൻഡോയിൽ ATK മോഹൻ ബഗാനിൽ നിന്നും ബാംഗ്ലൂരു എഫ്സിയിലേക്കാണ് ചേക്കേറിയത്. ഒരു വർഷ കരാറിലാണ് താരം ദി ബ്ലൂസിന് വേണ്ടി ഒപ്പുവെച്ചത്.

  1. ഗ്രേഗ് സ്റ്റിവാർട്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റ സീസൺ തന്നെ ഗംഭീരമാക്കിയ സ്കോടീഷ് അറ്റാക്കിങ് മിഡ്‌ഫീൽഡർ ജംഷഡ്പൂർ എഫ്സിയിൽ നിന്ന് മുംബൈ സിറ്റി എഫ്സിയുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു.

  1. ആഷിക് കുരുണിയൻ.

മലപ്പുറം സ്വദേശിയായ മലയാളി താരം ആഷിക് കുരുണിയൻ ബാംഗ്ലൂരു എഫ്സിയിൽ നിന്ന് ATK മോഹൻ ബഗാനിലേക്കാണ് ക്ലബ്ബ്‌ മാറിയത്.

  1. പ്രബീർ ദാസ്.

മറ്റൊരു ഇന്ത്യൻ താരം കൂടിയായ പ്രബീർ ദാസ് ട്രാൻസ്ഫർ വിൻഡോയിൽ ATK മോഹൻ ബഗാനിൽ നിന്നും ബാംഗ്ലൂരു എഫ്സിയിലേക്കാണ് ക്ലബ്ബ്‌ മാറിയത്.

  1. ജോർഹെ പെരേര ഡയസ്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കുപ്പായമണിഞ്ഞ അർജന്റീനിയൻ താരത്തിനെ അർജന്റീനിയൻ ക്ലബ്ബായ പ്ലാറ്റൻസിൽ നിന്നുമാണ് മുംബൈ സിറ്റി എഫ്സി സ്വന്തമാക്കിയത്.

  1. റോയ് കൃഷ്ണ.

ഇന്ത്യൻ സൂപ്പർ ലീഗിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് സ്ഥിരമായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഫിജിയൻ താരം റോയ് കൃഷ്ണ ATK മോഹൻ ബഗാനിൽ നിന്നും ബാംഗ്ലൂരു എഫ്സിയിലേക്കാണ് ക്ലബ്ബ് മാറിയത്.

  1. അൽവരോ വസ്കസ്.

സ്പാനിഷ് ഫോർവേഡ് താരം അൽവരോ വസ്കസ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള മികച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് ശേഷമാണ് എഫ്സി ഗോവയിലേക്ക് ടീം മാറുന്നത്.

ബ്ലാസ്റ്റേഴ്‌സ് എന്നാൽ ഫയർ ആണെടാ?21 താരങ്ങൾ ഫിഫ 23യിൽ

ഐഎസ്എല്ലിൽ തീപടർത്താൻ ഇവാൻസ് വരുന്നു..