in , , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഫാൻസിന് മുന്നിൽ ഈസ്റ്റ്‌ ബംഗാളിനെ പഞ്ഞിക്കിടും!! മുന്നറിയിപ്പുമായി ലൂണ

കൂടാതെ ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിൽ കാണികൾക്ക്‌ മുന്നിൽ വിജയത്തിൽ കുറഞ്ഞതൊന്നും നേടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നില്ലെന്നും, സീസണിൽ വിജയങ്ങൾ നേടാനുള്ള കഠിന പരിശ്രമത്തിലാണ് ടീമെന്നും ഉറുഗായ് താരം പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തുമെന്ന് സൂചന നൽകി ബ്ലാസ്റ്റേഴ്‌സ് വിദേശ താരം അഡ്രിയാൻ ലൂണ. പരിശീലന മത്സരങ്ങളിലെല്ലാം ടീം മികച്ച കോമ്പിനേഷനും കോഡിനേഷനും കാഴ്ച വെക്കുന്നുണ്ടെന്നാണ് ലൂണ പറഞ്ഞത്.

കൂടാതെ ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിൽ കാണികൾക്ക്‌ മുന്നിൽ വിജയത്തിൽ കുറഞ്ഞതൊന്നും നേടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നില്ലെന്നും, സീസണിൽ വിജയങ്ങൾ നേടാനുള്ള കഠിന പരിശ്രമത്തിലാണ് ടീമെന്നും ഉറുഗായ് താരം പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമായ ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരായ ഉദ്ഘാടന മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണ.

“ഏറെ നാളുകൾക്കു ശേഷം കാണികൾക്ക് മുന്നിൽ കളിക്കുകയാണ്, സീസണിലെ ആദ്യ മത്സരത്തിൽ വിജയിക്കണം. അതിനായുള്ള കഠിനാധ്വാനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇപ്പോഴുള്ളത്.”

“പരിശീലന മത്സരങ്ങളിൽ മികച്ച കോമ്പിനേഷനും കോഡിനേഷനും കണ്ടെത്തിയിട്ടുണ്ട്. ഈസ്റ്റ്‌ ബംഗാൾ മികച്ച ടീമാണ്, എന്നാൽ വിജയത്തിൽ കുറഞ്ഞതൊന്നും നമ്മൾ ആഗ്രഹിക്കുന്നില്ല.” – അഡ്രിയാൻ ലൂണ പറഞ്ഞു.

ഒക്ടോബർ 7-നാണ്‌ കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇമാമി ഈസ്റ്റ്‌ ബംഗാളിനെ നേരിടുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരമായതിനാൽ മഞ്ഞ പുതച്ച് നിറഞ്ഞു നിൽക്കുന്ന കൊച്ചി സ്റ്റേഡിയത്തെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടന മത്സരം പ്രതീക്ഷിക്കുന്നത്.

ഐഎസ്എല്ലിലെ വിജയങ്ങൾ ആവർത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്, ലിസ്റ്റിൽ മുൻപന്തിയിൽ

താഴത്തില്ലെടാ?ബ്ലാസ്റ്റേഴ്സിന്റെ സഹൽ മുൻനിരയിൽ തന്നെ!!