ബംഗളൂരു നായകൻ സുനിൽ ഛേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളും അതെ തുടർന്ന് നടന്ന സംഭവങ്ങളും ബ്ലാസ്റ്റേഴ്സിന് തോൽവിയും എല്ലാം ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനെയും നിരാശയിൽ ആകിയിട്ടുണ്ട്.
മത്സരത്തിൽ ബംഗളൂരു എഫ്സിയെ വിജയിച്ചതായി പ്രഖ്യാപിക്കുകയും അവർ സെമിയിൽ പ്രവേശിക്കുകയും ചെയ്തു. ചേത്രി നേടിയത് ഗോളാണോ അല്ലയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും തർക്കങ്ങൾ മുറുകുകയാണ്.വിവാദ റഫറീയിങ്ങിനും ഗോളിനും പിന്നാലെ ഐഎസ്എല്ലിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അണ്‍ഫോളോ ക്യാംപയിന്‍ ആരംഭിച്ചിരിക്കുകയാണ് ആരാധകർ.ഐഎസ്എല്ലിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലെ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ ഇടിവുണ്ടായി.
ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്താണെന്ന് ഐ സ് എൽ അറിഞ്ഞു.ഇവിടുത്തെ ഫുട്‍ബോൾ ഹരവും ബ്ലാസ്റ്റേഴ്സിനെതിരെ നിലപാട് എടുത്താൽ എങ്ങനെ അത് ഐ സ് എലിന്റെ ഭാവിയെ ബാധിക്കും എന്നും ഐ സ് എൽ അറിയണം.
അതേസമയം തന്നെ മത്സരം പൂർത്തിയാക്കാതെ കളം വിട്ടതോടെ ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകുമെന്നത് ഉറപ്പാണ്. ടീമിനുള്ള വിലക്ക് വരെ നടപടികൾ നീങ്ങാമെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് സൂചന.വലിയ തുകയുടെ പിഴ അല്ലെങ്കിൽ പോയിന്റ് വെട്ടിക്കുറയ്ക്കൽ എന്നിവയാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.