in

AngryAngry LOLLOL LOVELOVE

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് വൻ തിരിച്ചടി, ഹൂപ്പറിനും സഹലിനും എല്ലാം

kerala Blasters 2020 [ISL]

ഇന്ത്യൻ സൂപ്പർ ലീഗിൽ സൂപ്പർ താരങ്ങളിൽ പലർക്കും വമ്പൻ തിരിച്ചടികൾ ആണ് കാണുവാൻ കഴിയുന്നത്. കോവിഡ് പ്രതിസന്ധിയല്ല ഈ തിരിച്ചടിയുടെ പൂർണമായ കാരണം. കഴിഞ്ഞ സീസണിലെ തണുത്ത പ്രകടനങ്ങളും ഇതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ട്രാൻസ്ഫർ മാർക്കറ്റിലെ മുൻ നിരക്കാർ ആയി നിറഞ്ഞു നിന്ന പലരുടെയും വില നന്നായി കുറഞ്ഞിട്ടുണ്ട്.

വൻ വിലയിടിവ് വന്ന താരങ്ങളുടെ പട്ടികയിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം ഗാരി ഹൂപ്പറും കോസ്റ്റയും സഹലും സിഡോയും മുൻ ബ്ലാസ്റ്റേഴ്‌സ് താരം ബർത്താലേമിയോ ഓഗ്ബച്ചേയും മലയാളി താരം ആഷിഖ് കുരുണിയനും ഉൾപ്പെടെയുള്ള പല പ്രമുഖ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും മുൻ താരങ്ങളും താരങ്ങളും ഉണ്ട്. പരുക്കോ മങ്ങിയ ഫോമോ കാരണം ഒക്കെ പ്രകടനം മങ്ങിപ്പോയവർ ആണ് മാർക്കറ്റ് മൂല്യം കുറഞ്ഞു പോയ താരങ്ങളിൽ അധികവും.

ഏറ്റവും വലിയ തിരിച്ചടി ഉണ്ടായിരിക്കുന്നത് സൂപ്പർ ഹീറോ പരിവേഷവുമായി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് എത്തിച്ച ഗാരി ഹൂപ്പറിന് ആണ്. നിലവിൽ ഹൂപ്പറിന്റെ ട്രാൻസ്‌ഫർ മാർക്കറ്റ് മൂല്യം 4.99 കോടി ഇന്ത്യൻ രൂപ ആണ്. ഇത് കഴിഞ്ഞ സീസണിലെ ഹോപ്പറിന്റെ തുകയേക്കാൾ 1.66 കോടി കുറവാണ്.

രണ്ടാം സ്ഥാനത്ത് നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് താരം ഇന്ദ്രിസാ സൈല ആണ് 1.66 കോടി കുറഞ്ഞ അദ്ദേഹത്തിന്റെ നിലവിലെ മൂല്യം 4.16 കോടി ആണ്. മൂന്നാം സ്ഥാനത്തും മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരം തന്നെയാണ്. ബ്ലാസ്റ്റേഴ്‌സ് നിരയിലെ സ്പാനിഷ് നെരിപ്പൊട് ആയിരുന്ന വിസന്റെ ഗോമസ് ആണ് അത്. 1.25 കോടി കുറഞ്ഞ ഗോമസിന്റെ നിലവിലെ വില 4. 58 കോടി ആണ്.

അഞ്ചാം സ്‌ഥാനത്ത് മുൻ ബ്ലാസ്റ്റേഴ്‌സ് താരം ബർത്തലേമിയോ ഓങ്ബച്ചയാണ്. 83.30 ലക്ഷം രൂപയുടെ തിരിച്ചടി നേരിട്ട ബാർത്തിന്റെ ഇപ്പോഴത്തെ വില 2.50 കോടിയാണ്. ലാൻസ്‌റോട്ടയും സാന്റാനയും ഇഗോർ അംഗുലോയും ഉൾപ്പെടെ പല പ്രമുഖർക്കും വൻ തോതിൽ വില ഇടിഞ്ഞിട്ടുണ്ട്.

മലയാളി താരം ആഷിഖ് കുരുണിയന് നിലവിൽ ഉള്ള വില 1.25 കോടി ആണ്, കഴിഞ്ഞ തവണ ഉള്ളതിനേക്കാൾ 41.70 ലക്ഷത്തിന്റെ കുറവ്. സുനിൽ ഛേത്രിക്കും 41.70 ലക്ഷത്തിന്റെ കുറവ് വന്നിട്ടുണ്ട് നിലവിൽ 1.66 കോടിയാണ് സുനിൽ ഛേത്രിയുടെ വില. ഛേത്രിയുടെ സമാന അവസ്ഥയാണ് മലയാളി താരം സഹൽ അബ്ദുൾ സമദിനും 41.70 ലക്ഷത്തിന്റെ കുറവ് വന്നിട്ടുണ്ട് നിലവിൽ 1.66 കോടിയാണ് സഹലിന്റെ വില.

മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരം കോസ്റ്റ നമുൻസുയിക്കും തിരിച്ചടി നേരിട്ടു 41.70 ലക്ഷം കുറഞ്ഞ അദ്ദേഹത്തിന്റെ വില ഇപ്പോൾ 2.08 കോടി ആണ്. കൂടാതെ ബ്ലാസ്റ്റേഴ്‌സ് താരം സെർജിയോ സിഡോഞ്ചക്കും വിലയിടിവ് വന്നു. 41.70 ലക്ഷം തന്നെയാണ് കുറവ്.

ഇംഗ്ലണ്ട് തെളിയിച്ചു ക്രിക്കറ്റ് മാനവികതയുടെ കളിയാണെന്ന്

കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്ന WWE RAW