ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ തായ്‌ലാൻഡിലെ ബാങ്കോക്കിലാണ് പ്രീസീസൺ പരിശീലനം നടത്തുന്നത്.
അതേസമയം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിൽ തങ്ങളുടെ വിദേശ താരങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. നിലവിലെ ഐ എസ് എൽ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിത്രിയോസിന് പകരമായി പുതിയ വിദേശ താരത്തിനെ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ലക്ഷ്യം.
നിരവധി വിദേശതാരങ്ങളെ കേന്ദ്രീകരിച്ചു ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾ നടത്തുന്നുണ്ട്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലോന്നായ ബുണ്ടസ്ലിഗയുടെ 2ൽ നിന്ന് ഒരു താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് കാര്യമായി നീക്കങ്ങൾ നടത്തിയിരുന്നു.
Also Read – ക്യാഷ് മുടക്കാതെ ഒരു കിടിലൻ വിദേശസൈനിങ്, ബ്ലാസ്റ്റേഴ്‌സ് വീണുപോയത് അവസാനം??
ബുന്ദസ്ലിഗ 2ൽ കളിക്കുന്ന താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയെങ്കിലും സാലറി ഉൾപ്പടെയുള്ള ട്രാൻസ്ഫർ ചർച്ചകൾ ബ്ലാസ്റ്റേഴ്‌സിനു അനുയോജ്യമായ രീതിയിൽ മുന്നോട്ടു പോയില്ല. മാത്രമല്ല യൂറോപ്പിൽ തന്നെ തന്റെ കരിയർ തുടരാൻ താരം തീരുമാനിച്ചതും ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.
Also Read – എണ്ണം പറഞ്ഞ നാല് ഗോളുകളിൽ ബ്ലാസ്റ്റേഴ്സിന്റെ വീരോചിതവിജയം??തായ് കരുത്തർ വീണു..