നിരവധി താരങ്ങൾക്ക് പുതിയ ജീവിത വെളിച്ചവും സാമ്പത്തിക മാർഗവും തുറന്നു നൽകിയ ഒരു നവതരംഗം ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് എന്നതിൽ ആർക്കും സംശയമില്ല.
ഇന്ത്യയിലെ ഫുട്ബോൾ താരങ്ങളുടെ ജീവിതത്തിനെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കുന്നതിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഒരു നിർണായക പങ്കുവഹിച്ചിരുന്നു
അത്തരത്തിൽ ജീവിതം നിറംപിടിപ്പിച്ചതാക്കി മാറ്റിയ ഒരു താരമാണ് ഇമ്രാൻഖാൻ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ ഡിഫൻസ് മിഡ്ഫീൽഡർ ആയ അദ്ദേഹം ജീവിതത്തിൽ ഏറെ പ്രാരാബ്ധം അനുഭവിച്ചിരുന്ന ഒരു താരമായിരുന്നു.
26 വയസ്സ് മാത്രം പ്രായമുള്ള താരം ഇന്ത്യയിലെ എണ്ണംപറഞ്ഞ ഡിഫൻസ് മിഡ്ഫീൽഡർ മാരിൽ ഒരാളായി വളർന്നുകഴിഞ്ഞു. മുഹമ്മദൻസിനോടൊപ്പം ആയിരുന്നു അദ്ദേഹം അദ്ദേഹത്തിൻറെ ഫുട്ബോൾ കരി ആരംഭിച്ചത്.
എഫ് സി ഗോവ യിലൂടെ ഐഎസ്എൽലേക്ക് എത്തിയ അദ്ദേഹം പിന്നീട് ഗോകുലം കേരള എഫ്സിയിലേക്ക് പോവുകയായിരുന്നു. നിരവധി ഇന്ത്യൻ ടീമുകളിൽ കളിച്ചതിനു ശേഷം അദ്ദേഹം 2019 2020 സീസണിൽ നോർത്തീസ്റ്റ് യൂണൈറ്റഡിലേക്ക് എത്തി.
ആറു മത്സരങ്ങളിൽ അവർക്കായിബൂട്ട് കെട്ടിയ അദ്ദേഹം ഒരു ഗോൾ നേടിയിരുന്നു. അദ്ദേഹത്തിന്റെ മാതാവിന് വഴിയരുകിൽ പച്ചക്കറികൾ കച്ചവടം ചെയ്യുന്നത് ആയിരുന്നു ജോലി. ഇമ്രാൻ ഖാന് ഫുട്ബോൾ കളിക്കുന്നതിന് ബൂട്ട് വാങ്ങിക്കാൻ വേണ്ടി അദ്ദേഹത്തിൻറെ മാതാവ് വഴിവക്കിൽ നിരവധിതവണ അലഞ്ഞു നടന്നു കച്ചവടം ചെയ്തിരുന്നു.
അദ്ദേഹം ചെന്നൈൻ എഫ് സിക്കെതിരെ ആദ്യ ഗോൾ നേടിയപ്പോൾ തൻറെ മാതാവ് കണ്ണീർവാർത്തു കൊണ്ടിരിക്കുകയായിരുന്നു എന്ന് അദ്ദേഹം സ്പോർട്സ് ക്രീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഫുട്ബോൾ പ്രേമികളുടെ കണ്ണു നിറയിച്ച സംഭവമായിരുന്നു.