ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ വളരെയധികം ആവേശക്കരത്തോടെ മുന്നേറുകയാണ്. ഓരോ മത്സരവും കഴിയുമ്പോളും ആരാധകരെ ത്രസിപ്പിക്കുന്ന വിതം ഒട്ടേറെ കാര്യങ്ങളാണ് ഐഎസ്എലിൽ അരങ്ങേറുന്നത്.
ഇപ്പോളിത ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചെടുത്തോളം സന്തോഷക്കരമായ അപ്ഡേറ്റ് വന്നിരിക്കുകയാണ്. ഇനി മുതൽ ഐഎസ്എൽ മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് വഴിയും തത്സമയം കാണാം.
ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. സ്റ്റാർ സ്പോർട്സ് 3 യിലായിരിക്കും ഐഎസ്എൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുക. ജിയോ സിനിമയും ഹോട് സ്റ്റാറും ഒന്നിച്ച് ജിയോ സ്റ്റാർ പ്ലാറ്റ്ഫോം തുടങ്ങുന്നതോടെയാണ് ഐഎസ്എൽ സ്റ്റാർ ചാനൽസിലും സംപ്രേഷണം ചെയ്യുന്നത്. എന്നാൽ മത്സരങ്ങൾ ഹോട് സ്റ്റാർ വഴി ലൈവ് സ്ട്രീമിങ് ഉണ്ടാവില്ല.
രണ്ട് സീസൺ മുൻപ് വരെ ഐഎസ്എൽ മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. പിന്നീട് സ്പോർട്സ് 18 ഐഎസ്എലിന്റെ സംപ്രേഷണ അവകാശം വാങ്ങുകയായിരുന്നു.
നിലവിൽ ജിയോ സിനിമ, സ്പോർട്സ് 18, ഏഷ്യാനെറ്റ് മൂവീസ് വഴിയാണ് ഐഎസ്എൽ സംപ്രേഷണം ചെയ്യുന്നത്. എന്തിരുന്നാലും മലയാളി ഫുട്ബോൾ ആരാധകർക്ക് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ കാണാൻ വഴികൾ കൂടുകയാണ്.