in

LOVELOVE

ക്രിസ്ത്യാനോയുടെ കാര്യത്തിൽ അങ്ങനെ ഒരു തീരുമാനം നടക്കില്ല, അയാൾ ഒരു സാധാരണ താരമല്ല: റാഗ്നിക്ക്

തുടർച്ചയായി വരുന്ന മത്സരങ്ങളിൽ ക്രിസ്ത്യാനോ റൊണാൾഡോയെ കളിപ്പിക്കുന്നതിനെ പറ്റി ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്. കോവിഡ് പ്രതിസന്ധിക്കു ശേഷം തുടർച്ചയായി മത്സരങ്ങൾ വരുന്ന ഈ സാഹചര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകാത്തതിന്റെ കാരണം പറയുകയായിരുന്നു അദ്ദേഹം.

വൻമാറ്റങ്ങൾ ആയിരുന്നു ഈ സീസണിന് തുടക്കം കുറിച്ചപ്പോൾ മഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ഭൂതകാലങ്ങളിൽ എവിടെയോ തങ്ങൾക്ക് നഷ്ടപ്പെട്ടുപോയ ആ പഴയ പ്രൗഡിയും പ്രതാപവും തങ്ങൾക്ക് തങ്ങളുടെ പുതിയ താരങ്ങൾ കൊണ്ടുവരും എന്ന് അവർ ഉറച്ചുവിശ്വസിച്ചിരുന്നു. ക്രിസ്ത്യാനോ റൊണാൾഡോ വന്നതോടുകൂടി അവർ പ്രതീക്ഷകളുടെ ദന്തഗോപുരത്തിൽ മുകളിലേക്ക് നടന്നു കയറുകയായിരുന്നു.

പുതിയ ജർമൻ പരിശീലകൻ ആ പ്രതീക്ഷകൾക്ക് കൂടുതൽ ഊർജ്ജം നൽകി. എന്നാൽ അവയെല്ലാം വെറും ആരംഭശൂരത്വം ആയി അവസാനിക്കുകയാണ് വീണ്ടും വളരെ വലിയ പ്രതിസന്ധിയിലേക്ക് മാഞ്ചസ്റ്ററിലെ ചുവന്ന ചെകുത്താന്മാർ കൂപ്പ് കുത്തിയിരിക്കുന്നു. തുടർച്ചയായി വരുന്ന മത്സരങ്ങൾ അവർക്ക് മറ്റൊരു തിരിച്ചടിയാണെന്ന് കാര്യത്തിൽ സംശയമില്ല.

തുടർച്ചയായി വരുന്ന മത്സരങ്ങളിൽ ക്രിസ്ത്യാനോ റൊണാൾഡോയെ കളിപ്പിക്കുന്നതിനെ പറ്റി ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്. കോവിഡ് പ്രതിസന്ധിക്കു ശേഷം തുടർച്ചയായി മത്സരങ്ങൾ വരുന്ന ഈ സാഹചര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകാത്തതിന്റെ കാരണം പറയുകയായിരുന്നു അദ്ദേഹം.

ക്രിസ്ത്യാനോ റൊണാൾഡോയെ പുറത്ത് നിർത്തേണ്ട യാതൊരു സാഹചര്യവും ഇല്ല. മുപ്പത്തിയാറാം വയസ്സിലും അദ്ദേഹത്തിൻറെ ശാരീരികക്ഷമതക്ക് യാതൊരു കുറവുമില്ല. എട്ട് ദിവസങ്ങൾക്കുള്ളിൽ മൂന്ന് മത്സരങ്ങൾ കളിക്കുക എന്നത് മറ്റുള്ളവർക്ക് പ്രയാസമായിരിക്കും എന്നാൽ ക്രിസ്റ്റ്യാനോയ്ക്ക് അത് സാധ്യമാണ്. അതിനാൽ അദ്ദേഹത്തിന് വിശ്രമം നൽകണ്ട കാര്യം ആലോചിക്കേണ്ടതില്ല എന്നായിരുന്നു യൂണിറ്റ് പരിശീലന പറഞ്ഞത്

ഇന്ത്യയിലേക്ക് വരുന്ന ജിങ്കൻ ഐഎസ്എൽ ക്ലബ്ബുമായി ധാരണയായി…

ചെകുത്താന്മാർക്ക് മറ്റൊരു തിരിച്ചടി…