in ,

ഇറ്റാലിയൻ ലീഗിൽ Title Race പോര് മുറുകുന്നു

വരും മത്സരങ്ങളും വിജയിച്ചു ഇറ്റാലിയൻ ലീഗിന്റെ തലപ്പത്തു തിലകക്കുറി ചാർത്താൻ AC മിലാനു സാധിക്കുമോ അതോ സൈമൺ ഇൻസാഗിയുടെ ഇന്റർമിലാൻ സിരി എ കിരീടം നിലനിർത്തുമോ. കാത്തിരിക്കാം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ AC മിലാൻ റാഫേൽ ലിയോയുടെ ഗോളിൽ ഫിയോറെന്റീനയെയും ഇന്റർമിലാൻ ഉഡിനേസിയെയും പരാജയപ്പെടുത്തിയതിനാൽ നിലവിലെ രണ്ടു പോയിന്റ് ലീഡുമായി AC മിലാൻ തലപ്പത്തു തന്നെ തുടരുന്നു.

പോയ വാരങ്ങളിൽ AC മിലാൻ കിരീടത്തിലേക്കുള്ള യാത്രയുമായി ആഴ്ചകളോളം ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും ബൊളോഗ്‌ന, ടോറിനോ ടീമുകളുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതിനാൽ ഇന്റർമിലാൻ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു. പക്ഷെ ബൊലൊഗ്നയോടേറ്റ അപ്രതീക്ഷിത പരാജയം ഇന്റർമിലാനെ വീണ്ടും പിന്നോട്ടടിച്ചു.

ഒരു മനോഹര സീസണിലൂടെയാണ് സ്‌റ്റെഫാനോ പിയോളിയുടെ AC മിലാൻ കടന്നു പോയി കൊണ്ടിരിക്കുന്നത്. വരും മത്സരങ്ങളും വിജയിച്ചു ഇറ്റാലിയൻ ലീഗിന്റെ തലപ്പത്തു തിലകക്കുറി ചാർത്താൻ AC മിലാനു സാധിക്കുമോ അതോ സൈമൺ ഇൻസാഗിയുടെ ഇന്റർമിലാൻ സിരി എ കിരീടം നിലനിർത്തുമോ. കാത്തിരിക്കാം.

ആകാശ് മിശ്ര ബ്ലാസ്റ്റേഴ്‌സിലേക്ക് എന്നാ വാർത്തയുടെ വാസ്തവമെന്ത്.

ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം ..