എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ തുടങ്ങാൻ വേണ്ടി കാത്തിരിക്കുകയാണ്. ഐഎസ്എൽ തുടങ്ങാൻ ഇനി വെറും രണ്ടു ദിവസം കൂടിയേ ബാക്കിയുള്ളൂ. കേരള ബ്ലാസ്റ്റേഴ്സ് ബംഗളുരു എഫ്സി മത്സരത്തോടെയാണ് പത്താം സീസൺ തുടക്കം കുറിക്കുക.
കഴിഞ്ഞ സീസണിലെ നോക്കൗട്ട് റൗണ്ടിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഛേത്രി നേടിയ വിവാദ ഗോളിനെ പറ്റിയൊക്കെ മറക്കണം പറഞ്ഞു സുനിൽ ചേത്രി രംഗത്ത് വന്നതോടെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് കഴിഞ്ഞ സീസണിലെ വിവാദപരമായ കാര്യങ്ങളെല്ലാം മറന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഛേത്രി ഒരു ഇതിഹാസം തന്നെയാണെന്നും, കഴിഞ്ഞ സീസണിലെ നടപടിക്കളെല്ലാം ഇനി പഴങ്കഥയാണെന്നും അതെല്ലാം ലോകത്തിലെ എല്ലാ ഫുട്ബോൾ ലീഗിലും നടക്കുന്ന കാര്യമാണെന്നുമാണ് പറഞ്ഞിരിക്കുന്നത്.
“സുനിൽ ഛേത്രി രാജ്യാന്തര തലത്തിൽ എന്നും ഒരു ഇതിഹാസ താരം തന്നെയാണ്. അദ്ദേഹത്തെ ഞാൻ മാത്രമല്ല മറ്റെല്ലാവരും വളരെയധികം ബഹുമാനിക്കുന്നുണ്ട്. കഴിഞ്ഞ സീസണിലത്തെ വിവാദ ഗോളും ബാകി നടപടിയുമൊക്കെ ഇനി പഴകഥയാണ്. അതൊക്കെ ഈ ലോകത്ത് ഏറ്റവും വലിയ ടോപ് ലീഗ് മുതൽ ചെറിയ ലീഗിൽ വരെ സംഭവിക്കുന്ന കാര്യങ്ങളാണ്.”
“ഇനി നമുക്ക് പുതിയ സീസണിൽ വരാനിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാം. ആദ്യ മത്സരം തന്നെ ബെംഗളൂരു എഫ് സിയോടാണ്. അവർ തീർച്ചയായും വളരെയായികം ശക്തരാണ്. ഈ വന്ന ഫിക്സ്ചറിൽ യാതൊരു അത്ഭുതവും ഇല്ല.” എന്നാണ് ഇവാൻ വുകമനോവിച്ച് പറഞ്ഞത്.
ഇവാനാശാൻ എല്ലാം മറന്നു പറഞ്ഞാൽ പോലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇതുവരെ കഴിഞ്ഞ സീസണിലെ കാര്യങ്ങളൊന്നും മറന്നിട്ടില്ല. എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരും സെപ്റ്റംബർ 21ന് കൊച്ചിയിൽ വെച്ച് നടക്കാൻ പോകുന്ന ബംഗളൂരുനെതിരെയുള്ള മത്സരത്തിനായി കാത്തിരിക്കുകയാണ്.