in

LOVELOVE

ഇവാൻ വുകുമിനോവിച്ച്, ഇന്നിത് വെറുമൊരു പേര് മാത്രമല്ല

ഇവാൻ എന്ന പേര് ഇന്ന് ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെയും ഇടനെഞ്ചിലെ തുടിപ്പാണ്….ഈ തോൽവി ഒരു തോൽവിയുമല്ല നാളെയുടെ പ്രതീക്ഷ കൂടിയാണ്

ഇവാൻ വുകുമിനോവിച്ച്, ഇന്നിത് വെറുമൊരു പേര് മാത്രമല്ല
ഫുട്ബാളിനെ കയ്യും മെയ്യും മറന്നു സ്നേഹിക്കുന്ന ഒരു കൂട്ടം ജനതയുടെ പ്രതീക്ഷയുടെ അടയാളം കൂടിയാണ്.

നന്ദി ഇവാൻ…..

ചാരം മൂടിക്കിടന്നൊരു കനൽക്കട്ടയെ ഊതിക്കത്തിച്ച് സർവ്വതിനെയും ദഹിപ്പിക്കാൻ ശക്തിയുള്ള കാട്ടുതീയായി ആളിപ്പടർത്തിയതിന്…..

നന്ദി ഇവാൻ…..

കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളുമായി കാലം കഴിച്ച ജനലക്ഷങ്ങൾക്ക് പറന്നുയരാൻ പ്രതീക്ഷയുടെ പുതിയ ചിറകുകൾ നൽകി അവരെ വീണ്ണിലേക്ക് പറത്തിവിട്ടതിന്…..

ഇവാൻ എന്ന പേര് ഇന്ന് ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെയും ഇടനെഞ്ചിലെ തുടിപ്പാണ്….

അതുകൊണ്ട് തന്നെയാണ് “കേറിവാടാ മക്കളേ” എന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക്….

ISL ഫൈനലിലെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നിരിക്കുന്നു എന്ന വാർത്തയിലൂടെ ആരാധകർ മറുപടി നൽകിയിരിക്കുന്നത്….
ഈ തോൽവി ഒരു തോൽവിയുമല്ല നാളെയുടെ പ്രതീക്ഷ കൂടിയാണ്

തോൽവിയിലും തല ഉയർത്തി തന്നെയാണ് നിങ്ങൾ മടങ്ങുന്നത്.

ആ കണ്ണീരിന്റെ കടമാണ് അവനിന്ന് വീട്ടിയത്, കാലം മായ്ക്കാത്ത മുറിവുകൾ ഇന്നവനുണക്കി…