ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി കളിച്ച ഉക്രൈനിയൻ വിദേശ താരമായ ഇവാൻ കലിയൂഷ്നി ബ്ലാസ്റ്റേഴ്‌സ് ടീം ക്യാമ്പ് വിട്ടു.
ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റ് സ്‌ക്വാഡിൽ താരം ഇടം നേടിയെങ്കിലും പരിക്ക് ബാധിച്ച് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഹീറോ സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്നതിനിടെയാണ് താരം ടീം വിടുന്നത്.
ഇവാൻ കലിയൂഷ്നി ബ്ലാസ്റ്റേഴ്‌സ് ടീം ഹോട്ടൽ വിട്ടെന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ സ്ഥിരീകരിച്ചു. കൂടാതെ താരം എയർപോർട്ടിലെത്തിയ ചിത്രങ്ങളും ലഭ്യമാണ്.
ഉക്രൈനിയൻ ലീഗിൽ കളിക്കുന്ന ഒലക്സാൻഡ്രിയ ക്ലബ്ബിന്റെ താരമായ ഇവാൻ കലിയൂഷ്നി ഒരു വർഷത്തെ ലോണടിസ്ഥാനത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്.