in

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹ പ്രകടനത്തിന് ശേഷം ഇവാൻ പറഞ്ഞത്..

സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങായ 24-കാരനായ ഇവാൻ കലിയൂഷ്നിയെ 2023 വരെയുള്ള ഒരു സീസൺ മാത്രം നീണ്ടുനിൽക്കുന്ന ലോണടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്‍തത്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണ്‌ മുൻപ് മികച്ച തയ്യാറെടുപ്പുകൾ നടത്തുവാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ-സീസൺ മത്സരങ്ങൾ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ(UAE) വെച്ചാണ് നടത്തുന്നത്.

പ്രീ-സീസൺ തയ്യാറെടുപ്പുകൾക്ക് വേണ്ടി മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്, താരങ്ങളായ ഇവാൻ കലിയൂഷ്നി തുടങ്ങിയവരെല്ലാം ഇതിനകം കൊച്ചിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ മുഴുവൻ താരങ്ങളും സ്റ്റാഫുകളും ക്ലബ്ബിനോടൊപ്പം ചേരും.

എന്തായാലും കൊച്ചിയിലെത്തിയ താരങ്ങൾക്കും പരിശീലകനുമെല്ലാം മികച്ച വരവേൽപ്പാണ് ആരാധകർ നൽകിയത്. ആരാധകർക്കൊപ്പം നൃത്തചുവടുകൾ വെക്കുന്ന ഇവാൻ ആശാന്റെ വീഡിയോ നമ്മളെല്ലാവരും കണ്ടതുമാണ്.

തന്റെ ഫാമിലിയുമായെത്തിയ ബ്ലാസ്റ്റേഴ്സിന്റെ ന്യൂ സൈനിങ് ഉക്രൈൻ താരം ഇവാൻ കലിയൂഷ്നിയെയും ആരാധകർ സ്വാഗതം ചെയ്തു. “കേരള ബ്ലാസ്റ്റേഴ്‌സ് എന്ന മികച്ച ക്ലബ്ബിൽ ചേരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്” – എന്നാണ് ഈ ആഘോഷങ്ങൾക്കെല്ലാം ശേഷം ഇവാൻ കലിയൂഷ്നി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞത്.

sarfaras kunnath on twitter

സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങായ 24-കാരനായ ഇവാൻ കലിയൂഷ്നിയെ 2023 വരെയുള്ള ഒരു സീസൺ മാത്രം നീണ്ടുനിൽക്കുന്ന ലോണടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്‍തത്.

ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ സൈനിങ് അപ്ഡേറ്റ് നൽകി മാർക്കസ്

കേരള ടീം ക്യാപ്റ്റൻ ജിജോ ജോസഫ് ISL ക്ലബ്ബിൽ സൈൻ ചെയ്തുവെന്ന് വാർത്ത