in

LOVELOVE OMGOMG AngryAngry

ഇവാൻ കളിക്കുന്നത് ചെറിയ കളിയൊന്നുമല്ല, ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ഈ ​​കു​​തി​​പ്പി​​ന് ഇ​​ന്ധ​​ന​​മേ​​കു​​ന്നതിതാണ്

ലൂ​​ണ​​യ്ക്കൊ​​പ്പം മു​​ന്നേ​​റ്റനി​​ര​​യി​​ലെ ആ​​ൽ​​വാ​​രോ വാ​​സ്ക്വെ​​സ്, ജോ​​ർ​​ജ് പെ​​രേ​​ര ഡി​​യ​​സ്, പ്ര​​തി​​രോ​​ധ​​ത്തി​​ൽ മാ​​ർ​​ക്കോ ലെ​​സ്കോ​​വി​​ച്ച് എ​​ന്നീ വി​​ദേ​​ശ താ​​ര​​ങ്ങ​​ളാ​​ണ് വു​​കോ​​മ​​നോ​​വി​​ച്ചി​​ന്‍റെ ശ​​ക്തി. ഒ​​പ്പം സ​​ഹ​​ൽ അ​​ബ്ദു​​ൾ സ​​മ​​ദ്, പ്യൂ​​ടി​​യ, ജീ​​ക്സ​​ണ്‍ സിം​​ഗ്, റു​​യി​​വ ഹോ​​ർ​​മി​​പം, ഹ​​ർ​​മ​​ൻ​​ജ്യോ​​ത് ഖ​​ബ്ര, നി​​ഷു​​കു​​മാ​​ർ തു​​ട​​ങ്ങി​​യ ഒ​​രുസം​​ഘം മി​​ക​​ച്ച സ്വ​​ദേ​​ശി താ​​ര​​ങ്ങ​​ളും ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ഈ ​​കു​​തി​​പ്പി​​ന് ഇ​​ന്ധ​​ന​​മേ​​കു​​ന്നു.

ലീഗ് പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ഒ​​ന്നാ​​മ​​ത് എ​​ത്തു​​ക എ​​ന്ന​​ത​​ല്ല ഞ​​ങ്ങ​​ളു​​ടെ ല​​ക്ഷ്യം, ഓ​​രോ മ​​ത്സ​​ര​​വും ഫൈ​​ന​​ൽ​​ പോ​​ലെ​​യാ​​ണ് ക​​ളി​​ക്കു​​ന്ന​​ത് ’- ഇതു പ​​റ​​യു​​ന്ന​​ത് ഇ​​വാ​​ൻ വു​​കോ​​മ​​നോ​​വി​​ച്ച്; കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ സെ​​ർ​​ബി​​യ​​ൻ പ​​രി​​ശീ​​ല​​ക​​ൻ. ഈ ​​വാ​​ക്കു​​ക​​ളി​​ൽ​​ത​​ന്നെ ചി​​ല​​തെ​​ല്ലാം ഒ​​ളി​​ഞ്ഞി​​രി​​പ്പു​​ണ്ട്. ഇ​​ന്ത്യ​​യു​​ടെ മാ​​സ്റ്റ​​ർ ബ്ലാ​​സ്റ്റ​​റാ​​യ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റ​​ട​​ക്കം ആ​​രം​​ഭി​​ച്ച ബ്ല​​സ്റ്റേ​​ഴ്സി​​ന്‍റെ മാ​​സ്റ്റ​​ർ ആ​​യി​​രി​​ക്കു​​ന്നു വു​​കോ​​മ​​നോ​​വി​​ച്ച്. കാ​​ര​​ണം, 2014നു​​ശേ​​ഷം കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​താ​ദ്യ​മാ​യി ഐ​​എ​​സ്എ​​ൽ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ലീ​​ഡ് ചെ​​യ്യു​​ന്നു. ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്സി​​ക്കെ​​തി​​രാ​​യ ജ​​യ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു ബ്ലാ​​സ്റ്റേ​​ഴ്സ് ലീ​​ഗ് ലീ​​ഡേ​​ഴ്സ് സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​ത്.

മു​​ൻ സീ​​സ​​ണു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് ബ്ലാ​​സ്റ്റേ​​ഴ്സ് വേ​​റെ ലെ​​വ​​ലി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന സീ​​സ​​ണ്‍ ആ​​ണി​​ത്. അ​​തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണം നാ​​ൽ​​പ്പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ ഇ​​വാ​​ൻ വു​​കോ​​മ​​നോ​​വി​​ച്ച് എ​​ന്ന പ​​രി​​ശീ​​ല​​ക​​ൻ​​ത​​ന്നെ. ഓ​​രോ മ​​ത്സ​​ര​​ത്തി​​ലും വു​​കോ​​മ​​നോ​​വി​​ച്ച് ബ്ലാ​​സ്റ്റേ​​ഴ്സ് താ​​ര​​ങ്ങ​​ളെ കൃ​​ത്യ​​മാ​​യി ക​​ളി മ​​ന​​ഃപാ​​ഠ​​മാ​​ക്കി ന​​ൽ​​കും. ഓ​​രോ ക​​ളി​​ക്കാ​​രനും കോ​​പ്പി ബു​​ക്കി​​ലെ കാ​​ര്യ​​ങ്ങ​​ൾ ക​​ള​​ത്തി​​ൽ കൃ​​ത്യ​​മാ​​യി പാ​​ലി​​ക്കു​​ന്ന​​തോ​​ടെ കാ​​ര്യ​​ങ്ങ​​ൾ ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ വ​​രു​​തി​​യി​​ലാ​​കും.

Sahal and Ivan

2021-22 സീ​​സ​​ണ്‍ പാ​​തി​​വ​​ഴി പി​​ന്നി​​ട്ട​​തോ​​ടെ എ ​​പ്ല​​സ് നേ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ ഏ​​ക ടീ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ്. കാ​​ര​​ണം, സീ​​സ​​ണി​​ലെ ഉ​​ദ്ഘാ​​ട​​നമ​​ത്സ​​ര​​ത്തി​​ൽ എ​​ടി​​കെ മോ​​ഹ​​ൻ ബ​​ഗാ​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷം മ​​ഞ്ഞ​​പ്പ​​ട ആ​​രു​​ടെ മു​​ന്നി​​ലും ത​​ല കു​​നി​​ച്ചി​​ട്ടി​​ല്ല. അ​​പ​​രാ​​ജി​​ത​​രാ​​യി തു​​ട​​ർ​​ച്ച​​യാ​​യ ഒ​​ന്പ​​ത് മ​​ത്സ​​രം പി​​ന്നി​​ട്ടു മ​​ഞ്ഞ​​പ്പ​​ട.

ആ​​ശാ​​ൻ

വ​​രു​​ണാ​​സ്ത്രം

വു​​കോ​​മ​​നോ​​വി​​ച്ചി​​ന്‍റെ വ​​രു​​ണാ​​സ്ത്ര​​മാ​​ണ് ബോ​​ക്സ് ടു ​​ബോ​​ക്സ് താ​​ര​​മാ​​യ അ​​റ്റാ​​ക്കിം​​ഗ് മി​​ഡ്ഫീ​​ൽ​​ഡ​​ർ അ​​ഡ്രി​​യാ​​ൻ ലൂ​​ണ. ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് 2021-22 സീ​​സ​​ണി​​ലെ ഏ​​റ്റ​​വും ക്രി​​യേ​​റ്റീ​​വ് താ​​രം എ​​ന്നാ​​ണ് ലൂ​​ണ​​യു​​ടെ വി​​ശേ​​ഷ​​ണം.

ലൂ​​ണ​​യ്ക്കൊ​​പ്പം മു​​ന്നേ​​റ്റനി​​ര​​യി​​ലെ ആ​​ൽ​​വാ​​രോ വാ​​സ്ക്വെ​​സ്, ജോ​​ർ​​ജ് പെ​​രേ​​ര ഡി​​യ​​സ്, പ്ര​​തി​​രോ​​ധ​​ത്തി​​ൽ മാ​​ർ​​ക്കോ ലെ​​സ്കോ​​വി​​ച്ച് എ​​ന്നീ വി​​ദേ​​ശ താ​​ര​​ങ്ങ​​ളാ​​ണ് വു​​കോ​​മ​​നോ​​വി​​ച്ചി​​ന്‍റെ ശ​​ക്തി. ഒ​​പ്പം സ​​ഹ​​ൽ അ​​ബ്ദു​​ൾ സ​​മ​​ദ്, പ്യൂ​​ടി​​യ, ജീ​​ക്സ​​ണ്‍ സിം​​ഗ്, റു​​യി​​വ ഹോ​​ർ​​മി​​പം, ഹ​​ർ​​മ​​ൻ​​ജ്യോ​​ത് ഖ​​ബ്ര, നി​​ഷു​​കു​​മാ​​ർ തു​​ട​​ങ്ങി​​യ ഒ​​രുസം​​ഘം മി​​ക​​ച്ച സ്വ​​ദേ​​ശി താ​​ര​​ങ്ങ​​ളും ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ഈ ​​കു​​തി​​പ്പി​​ന് ഇ​​ന്ധ​​ന​​മേ​​കു​​ന്നു.

ക്യാപ്റ്റൻ പദവി ഒഴിഞ്ഞില്ലായിരുന്നേൽ കോഹ്ലിയെ കാത്തിരുന്നത് പുറത്താക്കൽ

ഒപ്പമെത്താൻ ഇന്ത്യ, പരമ്പര സ്വന്തമാക്കാൻ ദക്ഷിണ ആഫ്രിക്ക