in , , ,

LOVELOVE

ദീർഘവീക്ഷണവും അതിനൊത്ത തന്ത്രങ്ങളും; നമ്മുടെ ആശാൻ പൊളിയല്ലേ

എതിരാളികളുടെ ദൗർബല്യവും മുൻ‌തൂക്കവും കൃത്യമായി നിരീക്ഷിക്കുന്ന ദീർഘ വീക്ഷണമുള്ള ആളാണ്‌ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്. അതിന്റെ തെളിവാണ് ഹൈദരാബാദ് എഫ്സിയുമായുള്ള വിജയം.

എതിരാളികളുടെ ദൗർബല്യവും മുൻ‌തൂക്കവും കൃത്യമായി നിരീക്ഷിക്കുന്ന ദീർഘ വീക്ഷണമുള്ള ആളാണ്‌ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്. അതിന്റെ തെളിവാണ് ഹൈദരാബാദ് എഫ്സിയുമായുള്ള വിജയം.

ഈ മത്സരത്തിന് ശേഷം ഹൈദരാബാദ് പരിശീലകനായ മനോലോ മാർക്കസ് പറഞ്ഞ കാര്യങ്ങളിലൂടെ തന്നെ ഇവാൻ വുകമനോവിച്ച് നടത്തിയ തന്ത്രവും ദീർഘവീക്ഷണവും നമ്മുക്ക് മനസിലാക്കാൻ സാധിക്കും.ഹൈദരാബാദ് എഫ് സി യുടെ മുൻ‌തൂക്കം എന്താണെന്നുള്ളത് കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അതിനനുസരിച്ചുള്ള ഒരു ഗെയിം പ്ലാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആവിഷ്കരിച്ചത് എന്നാണ് മത്സരശേഷം ഹൈദരാബാദ് പരിശീലകൻ മനോലോ മാർക്കസ് പറഞ്ഞത്.

ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ ആയുധമെന്താണ് അതെ ആയുധം ഉപയോഗിച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഞങ്ങളെ പരാജയപെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ 4-4-2 എന്ന ഫോർമേഷൻ മറികടക്കാൻ ഞങ്ങളുടെ താരങ്ങൾക്ക് സാധിച്ചിട്ടില്ല. അത്രമേൽ കൃത്യമായി തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഞങ്ങളെ വിശകലനം ചെയ്തു എന്നുള്ളതാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

ഞങ്ങളിൽ നിന്ന് പറ്റിയ ഒരു പിഴവ് കൃത്യമായി മുതലെടുത്ത് അതിലൂടെ ഗോളടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് ആയിട്ടുണ്ട് എന്നാണ് ഹൈദരാബാദ് എഫ് സിയുടെ പരിശീലകൻ മനോലോ മാർക്കസ് പറയുന്നത്.

ഹൈദരാബാദിനെ കൃത്യമായി നിരീക്ഷിച്ച് അവരുടെ ശക്തിയും ദൗർബല്യവും എന്താണെന് മനസിലാക്കി അതനുസരിച്ചുള്ള ഒരു ഗെയിം പ്ലാൻ തയ്യാറാകാൻ സാധിച്ച ഇവാൻവുകോമനോവിച്ചിനാണ് അതിന്റ നൂറു മാർക്കും കൊടുക്കേണ്ടത്.

ഡയമന്തകോസ്; വിമർശകരുടെ വായയടപ്പിച്ച ഗ്രീക്ക് ഡയമണ്ട്

ബ്ലാസ്റ്റേഴ്‌സ് മുൻനിരയിൽ, പോയന്റ് ടേബിൾ ഇതാ..