in ,

LOVELOVE

ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങൾ വന്നേക്കാം, സൂചന നൽകുന്ന അപ്ഡേറ്റ് ഇതാ..

ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിൽ കുറെയധികം മാറ്റങ്ങൾ വരാൻ പോകുകയാണ്. ഇതിനു മുന്നോടിയായി ബ്ലാസ്റ്റേഴ്സ് തങ്ങളുടെ 4-4-2 എന്ന ഫോർമേഷൻ മാറ്റി പിടിക്കുകയാണ്

ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ കടന്നു പോകുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളുടെ തോൽവിക്ക് പുറമെ പരിക്കുകളും ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന് തലവേദനയായിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം സന്ദീപ് സിംഗ് ഈ സീസണിൽ ഇനി കളിക്കില്ല എന്ന് പരിശീലകൻ ഇവാൻ വുകമനോവിച് സ്ഥിരീകരിച്ചിരുന്നു. ലെസ്കോവിച്ചിന്റെ കാര്യമാണെങ്കിൽ ഒരു റിപ്പോർട്ടും പുറത്തു വന്നിട്ടില്ല.

ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിൽ കുറെയധികം മാറ്റങ്ങൾ വരാൻ പോകുകയാണ്. ഇതിനു മുന്നോടിയായി ബ്ലാസ്റ്റേഴ്സ് തങ്ങളുടെ 4-4-2 എന്ന ഫോർമേഷൻ മാറ്റി പിടിക്കുകയാണ്.

ഞായറാഴ്ച നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിനു മുന്നോടിയായി നടക്കുന്ന പത്രസമ്മേളനത്തിൽ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചും, യുവ മലയാളി താരം വിബിൻ മോഹനനും ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിക്കും.

ഇതിൽ യുവ മലയാളി മധ്യനിര താരം വിബിൻ മോഹനന്റെ പങ്കാളിത്തം ഒട്ടേറെ അഭ്യൂഹങ്ങൾക്ക് ഇടം വെച്ചിരിക്കുകയാണ്. ആരൊക്കെ ബ്ലാസ്റ്റേഴ്സിന് വേണ്ടി പത്രസമ്മേളനത്തിൽ പ്രതിനിധീകരിച്ചുട്ടുണ്ടോ അവരൊക്കെ അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം നേടിയിട്ടുണ്ട്.

അങ്ങനെയാണെൽ ഞായറാഴ്ച നടക്കാൻ പോകുന്ന നോർത്ത്ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ മലയാളി താരം വിപിൻ മോഹനൻ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയുണ്ട്.

എന്തിരുന്നാലും ഷീൽഡ് കപ്പ് ലക്ഷ്യം വയ്ക്കുന്ന ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരത്തിൽ ജയം അനിവാര്യമാണ്. ഞായറാഴ്ച രാത്രി 7:30ക്ക് കൊച്ചിയിൽ വെച്ചാണ് മത്സരം നടക്കുക.

മുൻ ബ്ലാസ്റ്റേഴ്‌സ് താരവും സ്റ്റുവർട്ടും മുംബൈയെ ദയയില്ലാത്തവരാക്കിയെന്ന് സൂപ്പർ താരം

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ഐഎസ്എൽ ടീമുകൾക്ക് സന്തോഷം നൽകുന്ന റിപ്പോർട്ടുകൾ പുറത്ത്..