പറഞ്ഞ് വരുന്നത് ഇവാൻ വുകമനോവിച്ച് എന്ന ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകനെയോ നിലവിലെ പരിശീലകൻ മൈക്കേൽ സ്റ്റാറേയെ കുറിച്ചുമുള്ള താരതമ്യം അല്ല. മറിച്ച് ഇവാൻ വുകോമനോവിച്ച് എന്ന പരിശീലകനെ നഷ്ടപ്പെടുത്തിയതിന്റെ പ്രത്യാഘാതം എന്താണെന്ന് ഇപ്പോഴെങ്കിലും ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് മനസിലാക്കിയിട്ടുണ്ടാവും.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ നയങ്ങളോട് പൊരുത്തപ്പെട്ട ഏക പരിശീലകൻ ഇവാൻ ആശാൻ മാത്രമാണ്. അത് കൊണ്ടാണ് കേരളാ ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച പരിശീലകനായി ഇവാൻ ആശാൻ മാറിയതും. മാനേജ്മെന്റ്റ് വാങ്ങിക്കുന്ന താരങ്ങളെ വെച്ച് കഴിഞ്ഞ 3 വർഷം ഇവാൻ ടീമിനെ നല്ല രീതിയിൽ കൊണ്ട് പോയി. അത് ഇവാന്റെ മാത്രം കഴിവാണ്.
എന്നാൽ ഇവാന്റെ കീഴിൽ ടീം മുന്നേറിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് കരുതിയത് തങ്ങളുടെ കാഴ്ചപ്പാട് കൊണ്ടാണ് ക്ലബ് മുന്നേറിയതെന്ന്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ കാഴ്ച്ചപ്പാട് തെറ്റാണ്. അക്കാദമി താരങ്ങളെ വിശ്വാസമർപ്പിച്ച് മാത്രം ഒരു ക്ലബ്ബിനെ മുന്നോട്ട് കൊണ്ട് പോവാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് അക്കാദമി ലാ മാസിയ അക്കാദമിയല്ല. അക്കാദമി താരങ്ങൾക്കൊപ്പം മികച്ച ഇന്ത്യൻ താരങ്ങളെയും സ്വന്തമാക്കേണ്ടിയിരുന്നത് മാനേജമെന്റിന്റെ കടമയായിരുന്നു.
സ്റ്റാറേ മികച്ച ഫോർമേഷൻ പുറത്തെടുക്കുമ്പോൾ അതിനനുസരിച്ചുള്ള താരങ്ങളെ വാങ്ങിച്ച് കൊടുക്കാൻ മാനേജമെന്റിന് സാധിച്ചില്ല. സോം കുമാർ മോശം ഫോമിലാണ് എന്ന് പറയുമ്പോൾ നമ്മൾ ചിന്തിക്കേണ്ടത് സച്ചിന് പരിക്കേറ്റപ്പോൾ സ്റ്റാറെയ്ക്ക് ആകെ ഉപയോഗിക്കാനുള്ള ഓപ്‌ഷനായി സോം കുമാറിനെ മാത്രമേ മാനേജ്‌മെന്റ് നൽകിയിട്ടുള്ളൂ എന്നാണ്.
ഇവാൻ ആശാൻ ടീമിനോടും ടീം മാനേജ്‌മെന്റിന്റെ നയങ്ങളോടും പൊരുത്തപ്പെട്ട് ടീമിനെ മുന്നോട്ട് കൊണ്ട് പോയത് പോലെ ഒരാൾക്കും സാധിക്കില്ല. പുതിയ പരിശീലകരെ ബ്ലാസ്റ്റേഴ്‌സ് നിയമിക്കുമ്പോൾ അവർക്ക് വേണ്ട ചെരുറവ കൂടി ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്റ് നൽകണം. എല്ലാവരും ഇവാൻ ആശാനല്ല എന്നത് കൂടി മാനേജമെന്റ്റ് ഓർക്കണം.