രാജിവെച്ച കാൾസ് കുദ്രാത്തിന് പകരം മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിനെ പുതിയ പരിശീലകനായി കൊണ്ട് വരണമെന്ന് ഈസ്റ്റ് ബംഗാൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആവശ്യം ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഈസ്റ്റ് ബംഗാൾ ഇവാൻ വുകമനോവിച്ചിനെ സമീപിക്കുകയും ഓഫർ നൽകുകയും ചെയ്തതായി ഫീൽഡ് വിഷൻ എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഓഫർ ആശാൻ തള്ളിയതായും പ്രസ്തുത റിപ്പോർട്ടിൽ പറയുന്നു.
ഇവാൻ വുകമനോവിച്ച്, മുൻ മോഹൻ ബഗാൻ പരിശീലകനും നിലവിൽ ഐ ലീഗ് ക്ലബ് ഇന്റർ കാശിയുടെ പരിശീലകനുമായ അന്റോണിയോ ലൂപസ് ഹബാസ് എന്നിവരെയാണ് ഈസ്റ്റ് ബംഗാൾ സമീപിച്ചതെന്നും എന്നാൽ ഇരുവരും ഈസ്റ്റ് ബംഗാളിനോട് നോ പറഞ്ഞതായുമാണ് റിപ്പോർട്ട്.
അതേ സമയം ഈസ്റ്റ് ബംഗാൾ ആരാധകർ വലിയ രീതിയിൽ ആവശ്യം ഉന്നയിച്ചത് ഇവാൻ ആശാന് വേണ്ടിയായിരുന്നു. കാരണം നിലവിൽ ഈസ്റ്റ് ബംഗാളിൽ കളിക്കുന്ന ദിമി, ജീക്സൺ സിങ്, നിശൂ കുമാർ, ഖബ്ര എന്നിവരെ നേരത്തെ ഇവാൻ പരിശീലിപ്പിച്ചിരുന്നു. അതിനാൽ ടീമുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ ഇവാന് സാധിക്കുമെന്നുമാണ് ഈസ്റ്റ് ബംഗാൾ ആരാധകരുടെ കണക്ക് കൂട്ടൽ.
ബ്ലാസ്റ്റേഴ്സിൽ വമ്പൻ മാറ്റം; നിഖിലിന്റെയും സ്കിൻകിസിൻെറയും അധികാരം കുറയും
അതേ സമയം, കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടാൽ ഇന്ത്യയിൽ മറ്റൊരു ക്ലബ്ബിന്റെയും ഭാഗമാവില്ലെന്ന് ഇവാൻ ആശാൻ നേരത്തെ പറഞ്ഞിരുന്നു. അത് കൊണ്ടാവാം അദ്ദേഹം ഈസ്റ്റ് ബംഗാളിന്റെ ഓഫറിനോട് നോ പറഞ്ഞത്.
ടീമുമായി ഒത്തിണങ്ങാതെ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം; കാരണം ഒരൊറ്റ ഘടകം
കേരളാ നബി;ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ക്ലബ്ബിനെ ഏറ്റവും കൂടുതൽ കാലം പരിശീലിപ്പിച്ചതും ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകൻ കൂടിയാണ് ഇവാൻ വുകോമനോവിച്ച്. അദ്ദേഹം ടീമിനെ പരിശീലിപ്പിച്ച 3 സീസണുകളിലും ക്ലബ് പ്ലേ ഓഫ് കളിച്ചിരുന്നു.