in ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ധോനി പടിയിറങ്ങുന്നു, രവീന്ദ്ര ജഡേജ CSK ക്യാപ്റ്റൻ!

IPL തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് CSK! ഇക്കാലമത്രയും CSK ടീമിന്റെ നട്ടെല്ല് ആയി നിലനിന്നിരുന്ന മഹേന്ദ്ര സിങ് ധോനി ക്യാപ്റ്റൻ സ്ഥാനം രവീന്ദ്ര ജഡേജക്ക് നൽകി. CSK യുടെ ക്യാപ്റ്റൻ ആവുന്ന മൂന്നാമത്തെ മാത്രം താരമാണ് ജഡേജ.

CSK യുടെ ഇതിഹാസ നായകൻ, മഹേന്ദ്ര സിങ് ധോനി ക്യാപ്റ്റൻ സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറി. CSK ഭാഗമായ പതിമൂന്ന് സീസണുകളിലും ക്യാപ്റ്റൻ സ്ഥാനം വഹിച്ച ധോനി ഇപ്പോ അപ്രതീക്ഷിതമായി ആണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. CSK യുടെ ഭാവി ക്യാപ്റ്റൻ ആര് എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കൂടിയാണ് ഈ തീരുമാനം!

ഇതുവരെ 204 IPL മത്സരങ്ങളിൽ ക്യാപ്റ്റൻ സ്ഥാനം വഹിച്ച ധോനി 121 വിജയങ്ങൾ നേടിയിട്ടുണ്ട്.  ഇതിൽ 190 മത്സരങ്ങളും 115 വിജയങ്ങളും CSK ക്യാപ്റ്റൻ ആയി ആണ്. CSK സസ്പെന്‍ഷന്‍ നേരിട്ട വർഷങ്ങളിൽ ഒന്നിൽ റൈസിങ് പൂനെ സൂപ്പർജയന്റ്സ് ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു ധോനി.

ഒരു മത്സരം പോലും ക്യാപ്റ്റൻ ആവാതെ ഏറ്റവുമധികം IPL മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോഡിന് ഉടമയാണ് രവീന്ദ്ര ജഡേജ. നാല് ടീമുകൾക്കായി  200 IPL മത്സരങ്ങൾ കളിച്ചിട്ടുണ്ട് രവി ജഡേജ. 2012 മുതൽ CSK യുടെ ഭാഗമാണ്. ഇത്തവണ ടീമിന്റെ ഒന്നാമൻ ആയി ആണ് ജഡേജയെ റിട്ടൈൻ ചെയ്തത്, അപ്പോൾ തന്നെ ഭാവി ക്യാപ്റ്റൻ ആയേക്കും എന്ന സൂചനകൾ നൽകിയിരുന്നു.

CSK യുടെ ക്യാപ്റ്റൻ ആവുന്ന മൂന്നാമത്തെ മാത്രം താരമാണ് രവി ജഡേജ. സ്ഥിര ക്യാപ്റ്റൻ ആവുന്ന രണ്ടാമനും! IPL ഒന്ന് മുതൽ ഇതുവരെ എല്ലാ സീസണിലും ധോനിക്കപ്പുറം ചിന്തിക്കേണ്ടി വന്നിട്ടില്ല CSK ക്ക്. ധോനി വിട്ടുനിൽക്കുന്ന മത്സരങ്ങളിൽ സുരേഷ് റൈന ക്യാപ്റ്റൻ ആയി – അത് വളരെ ചുരുക്കം മത്സരങ്ങൾ മാത്രം! ഇവിടെ അവസാനിക്കുന്നത് IPL ന്റെ വലിയൊരു ചാപ്റ്റർ ആണ്! ക്യാപ്റ്റന്‍സി ഒഴിവാക്കി ടീമിൽ തുടരുമോ, മത്സരങ്ങളിൽ നിന്നും മാറി നിൽക്കുമോ എന്ന് കണ്ട് തന്നെ അറിയണം!

അവർക്ക് ഒരു മികച്ച താരം പോലുമില്ല – സുനിൽ ഗവാസ്കർ

ക്ലബ് വേറെ രാജ്യം വേറെ – ടിറ്റെ..