in ,

LOVELOVE

ജഡേജ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു, മഹി തന്നെ ക്യാപ്റ്റൻ..

ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ചെന്നൈക്ക്‌ വേണ്ടി നാല് ഐ പി എൽ കിരീടം അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.സീസണിൽ ചെന്നൈയുടെ പ്ലേ ഓഫ്‌ പ്രതീക്ഷകൾ ഏറെകുറെ അവസാനിച്ചു.

ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം രവീന്ദ്ര ജഡേജ ഒഴിഞ്ഞു. കുറച്ചു മുന്നേയാണ് ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഒരിക്കൽ കൂടി ചെന്നൈ ക്യാപ്റ്റൻ സ്ഥാനമെറ്റെടുത്തു.

ഈ സീസണിന് തൊട്ട് മുന്നേയാണ് മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. പകരം രവീന്ദ്ര ജഡേജയെ തന്റെ പിൻഗാമിയെ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ പ്രതീക്ഷിച്ച പ്രകടനമല്ല ജഡേജയിൽ നിന്ന് ഉണ്ടായത്.

സീസണിൽ ഇത് വരെ രണ്ടേ രണ്ട് മത്സരമാണ് ജഡേജയുടെ നേതൃത്തിൽ ചെന്നൈ വിജയിച്ചത്.ക്യാപ്റ്റനായി തന്റെ ആദ്യത്തെ നാല് മത്സരങ്ങൾ തോറ്റ ഒരേ ഒരു ഇന്ത്യൻ താരമെന്ന നാണകെട്ട റെക്കോർഡും ജഡേജ സ്വന്തമാക്കി. മാത്രമല്ല ക്യാപ്റ്റൻസി ഭാരം അദ്ദേഹത്തിന്റെ പ്രകടനം മോശമാക്കുകയും ചെയ്തു.

ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ചെന്നൈക്ക്‌ വേണ്ടി നാല് ഐ പി എൽ കിരീടം അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.സീസണിൽ ചെന്നൈയുടെ പ്ലേ ഓഫ്‌ പ്രതീക്ഷകൾ ഏറെകുറെ അവസാനിച്ചു.

ആഷിഖ് ബാംഗ്ലൂർ എഫ് സി യിൽ തുടരും , ഒഡിഷയുടെ വിങ്ങറേ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്, ഡയസിന്റെ തീരുമാനം ജൂണിൽ അറിയാം….

ല ഡെസിമക്കു പിന്നാലെ- 35 ആം ലീഗ് കിരീടം കൂടി ലോസ് ബ്ലാങ്കോസിനു നേടി കൊടുത്തു കാർലോസ് ആഞ്ചലോട്ടി…….