in

CryCry LOVELOVE OMGOMG

ജഡേജ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കും എന്ന് റിപ്പോർട്ടുകൾ – കാരണമിതാണ്!

രവീന്ദ്ര ജഡേജ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചേക്കും എന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കാൽമുട്ടിന് പരിക്കേറ്റ ജഡേജ ഉടനെ തന്നെ ശസ്ത്രക്രിയക്ക് വിധേയനാവും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ താരത്തിന് ന്യൂസിലാന്റ് പരമ്പരയിൽ രണ്ടാം ടെസ്റ്റും സൗത്ത് ആഫ്രിക്കൻ പര്യടനവും നഷ്ടമായിരുന്നു. ഈ സമയം ജഡേജക്ക് പ്രധാനം ലിമിറ്റഡ് ഓവർസ് ക്രിക്കറ്റ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ സൂപ്പര്‍ താരം രവീന്ദ്ര ജഡേജ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയാൻ ഒരുങ്ങുന്നതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കാൽമുട്ടിനേറ്റ പരിക്ക് കാരണം നിലവിൽ വിശ്രമത്തിലാണ് താരം. നിലവിൽ മികച്ച ഫോമിലുള്ള ജഡേജ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർ കൂടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബൗളിങിലും ബാറ്റിങിലും ഫീൽഡിങിലും ഒരേ മികവ് തുടരുന്ന ജഡേജയുടെ കരിയറിൽ വില്ലനാവുന്നത് പരിക്കുകൾ ആണ്. ലിമിറ്റഡ് ഓവർസ് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കും എന്ന് ജഡേജയുടെ സഹതാരം പറഞ്ഞതായി ആണ് ദൈനിക് ജാഗരൺ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയുടെ ചുരുക്കം – ഓൾ ഫോർമാറ്റ്- പ്ലയറുകളിൽ ഒരാളാണ് ജഡേജ. ന്യൂസിലാന്റ് പര്യടനത്തിലെ ടിട്വന്റികളിൽ നിന്നും വിശ്രമം അനുവദിച്ചിരുന്നു എങ്കിലും ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ഭാഗമായിരുന്നു. ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റിയും രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റുകളും നേടിയ ജഡേജ പക്ഷേ രണ്ടാം ടെസ്റ്റിന് മുന്നെ പരിക്ക് കാരണം ടീമിൽ നിന്ന് പുറത്തായി. കാൽമുട്ടിലെ പരിക്കാണ് കാരണമെന്നും ശസ്ത്രക്രിയക്ക് വിധേയനാവും എന്നും പിന്നീട് റിപ്പോര്‍ട്ടുകൾ വന്നു. ഇതേ കാരണം മുൻനിർത്തിയാണ് ജഡേജയെ സൗത്ത് ആഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയത്.

jadeja the most valuable player

2017 ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നൂറിലേറെ വിക്കറ്റുകൾ നേടിയ – ബാറ്റ് കൊണ്ട് നാല്പതിലധികം ശരാശരിയുള്ള ഏക പ്ലയറാണ് ജഡേജ. ബാറ്റിങ് ഓൾറൗണ്ടർ എന്ന ഐഡന്റിറ്റിയോടെ ഇന്റർനാഷണൽ കരിയറിന് തുടക്കം കുറിച്ച ജഡേജ ബാറ്റ് കൊണ്ട് സ്ഥിരത കൈവരിച്ചത് ഈ കാലയളവില്‍ ആണ്. ഇത്രയും മികവോടെ കളിക്കുന്ന കാലയളവിൽ കളി നിർത്താൻ തീരുമാനിക്കുന്നത് ആരാധകരെയും വിഷമത്തിലാക്കുന്ന തീരുമാനം ആണ്.

വിരമിക്കൽ പോലൊരു തീരുമാനം ജഡേജ ആലോചിക്കുന്നു എന്നത് തീർത്തും അപ്രതീക്ഷിതമാണ്. മികച്ച ഓൾറൗണ്ട് ഫോമിലുള്ള ജഡേജ ടീമിലെ പ്രധാനികളിൽ ഒരാളാണ്.
എന്നാൽ ലിമിറ്റഡ് ഓവർസ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ആവശ്യം തീർത്തും ന്യായമായ ഒന്നാണ്. IPL ൽ പതിനാറ് കോടി രൂപ കൊടുത്താണ് ജഡേജയെ സൂപ്പര്‍ കിങ്സ് നിലനിർത്തിയത് – ധോനി ഈ വർഷത്തോടെ വിരമിക്കും എന്ന് പ്രതീക്ഷിക്കപ്പെടുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത ക്യാപ്റ്റന്‍ ആവാൻ ഏറ്റവും സാധ്യതയും ജഡേജക്കാണ്.

വില്ലൻ പരിക്ക്

കാൽമുട്ടിനേറ്റ പരിക്ക് പ്രശ്നക്കാരൻ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ശസ്ത്രക്രിയക്ക് വിധേയനാവും എന്ന് പറഞ്ഞിരുന്നു എങ്കിലും അതിന് മുതിർന്നാൽ നാല് മുതൽ ആറ് മാസം വരെ നഷ്ടമായേക്കും. അങ്ങനെ സംഭവിച്ചാൽ IPL ഉൾപടെ നഷ്ടമായേക്കും. സൂപ്പര്‍ കിങ്സിന്റെ നായകസ്ഥാനത്തിന് ഏറ്റവുമരികെ നിൽക്കുമ്പോൾ ഈ സീസൺ നഷ്ടപ്പെടുത്താൻ ജഡേജ ഇഷ്ടപ്പെട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാം!

ആദ്യ ലെഗിലെ കടം വീട്ടാനാകാതെ ചെകുത്താൻമ്മാർ…

ഇതു ബെംഗളൂരു എഫ് സി തന്നെ ആണോ?