in ,

LOVELOVE

ടെസ്റ്റ് റാങ്കിങ്ങിൽ ജഡേജ ഒന്നാമൻ! ഇത് രവീന്ദ്ര ജഡേജയുടെ ടൈം!

ബാറ്റിങ് ഓൾറൗണ്ടർ എന്ന വിലാസത്തില്‍ ടീമിലെത്തിപ്പെട്ട താരമാണ് രവി ജഡേജ! പക്ഷെ കരിയറിന്റെ നല്ലൊരു ഭാഗവും ഒരു ബൗളിങ് ഓൾറൗണ്ടർ എന്ന പോലെ ആയിരുന്നു പ്രകടനങ്ങൾ! ഒടുവിൽ ബാറ്റ് കൊണ്ട് കണക്കുകൾ തീർത്ത് തുടങ്ങിയ ജഡേജക്ക് ഏറ്റവും പുതിയ സന്തോഷം ആവുന്നത് ടെസ്റ്റ് റാങ്കിങ്ങാണ് – ലോക ഒന്നാം നമ്പർ ടെസ്റ്റ് ഓൾറൗണ്ടർ!

ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജക്ക് ടെസ്റ്റ് റാങ്കിങ്ങിൽ വൻ നേട്ടം. ഏറ്റവും പുതിയ പട്ടികയിൽ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൻ ഹോൾഡറെ മറികടന്ന് റാങ്കിങ്ങിന്റെ തലപ്പത്തേക്ക് എത്തി ജഡേജ. 385 പോയന്റുകളാണ് ജഡേജ സ്വന്തമക്കയത്. രണ്ടാമൻ ഹോൾഡർക്ക് 357 റേറ്റിങ് പോയിന്റുകൾ ഉണ്ട്.

സമീപ കാലത്തെ ബാറ്റിങ് ഫോം ആണ് ജഡേജക്ക് തുണ ആവുന്നത്. ഇക്കഴിഞ്ഞ ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകർപ്പൻ ഓൾറൗണ്ട് പ്രകടനമാണ് ജഡേജ നടത്തിയത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 175* റൺസ് നേടി പുറത്താകാതെ നിന്നു. അതേ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് പ്രകടനവും! ഫോളോ ഓൺ ചെയ്ത ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റകുളും വീഴ്ത്തി! ആകെ 175 റൺസും ഒൻപത് വിക്കറ്റുകളും!

ഈ പ്രകടനം ആണ ജഡേജയ്ക്ക് ഏറ്റവും ഗുണം ചെയ്തത്! എക്കാലത്തെയും മികച്ച ഓൾറൗണ്ട് പ്രകടനങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന പ്രകടനം. പരിക്ക് കഴിഞ്ഞ എത്തിയ ആദ്യ മത്സര ആയിരുന്നു എന്ന പ്രത്വേകതയും ഇതിനുണ്ട്. രണ്ടാം മത്സരത്തിൽ അധികം സംഭാവനകൾ നൽകാൻ സാധിച്ചില്ല എങ്കിലും ആദ്യ മത്സരത്തിന്റെ പ്രകടനം തന്നെ ധാരാളം ആയിരുന്നു ജഡേജയുടെ ഈ റാങ്കിങ് കുതിപ്പിന്!

2017 ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ജഡേജയുടെ ബാറ്റിങ് ശരാശരി 44 ആണ്.  ഇതേ കാലയളവില്‍ 24 ശരാശരിയിൽ 131 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഈ കാലയളവിൽ ഇത്രയും മികവ് പുലർത്തിയത് ജഡേജ മാത്രമാണ്! ജഡേജയുടെ ഈ ഫോം ഇന്ത്യൻ ടെസ്റ്റ് ടീമിനും നിർണായകണ്.

ഓൾറൗണ്ടർ റാങ്കിങ്ങിൽ ആദ്യ പത്തിലെ ഏക മാറ്റം ജഡേജ – ഹോൾഡർ സ്ഥാനമാറ്റം മാത്രമാണ്. ആദ്യ പന്തിലെ മറ്റൊരു ഇന്ത്യൻ സാന്നിധ്യം രവിന്ദ്രൻ അശ്വിനാണ്. മൂന്നാം റാങ്കിലുള്ള അശ്വിന് 341 പോയിന്റുകൾ ആണുള്ളത്. ബംഗ്ലാദേശിന്റെ ഷാകിബ് അൽ ഹസൻ, ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് എന്നിവരാണ് 4,5 സ്ഥാനങ്ങളിൽ യഥാക്രമം.

മുൻനിര ഇന്ത്യൻ താരങ്ങൾ ഇത് വരെയും ഇന്ത്യൻ ടീമിനോപ്പം ചേർന്നിട്ടില്ല ..

എറിക് ടെൻ ഹാഗ് തന്നെ അടുത്ത മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ ..