in ,

ചെന്നൈക്ക്‌ വമ്പൻ തിരച്ചടി, ജഡേജ പുറത്ത്..

നേരിയ പ്ലേ ഓഫ്‌ സാധ്യത ബാക്കിയുള്ള ചെന്നൈ സൂപ്പർ കിങ്സിന് വൻ തിരച്ചടിയാണ് ഇപ്പോൾ ഏറ്റിരിക്കുന്നത്. ചെന്നൈയുടെ സൂപ്പർ താരം രവീന്ദ്ര ജഡേജക്ക്‌ ഐ പി എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും.പരിക്കേറ്റതിനെ തുടർന്ന് ചെന്നൈയുടെ കഴിഞ്ഞ മത്സരത്തിൽ ജഡേജ കളിച്ചിരുന്നില്ല.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ സിഎസ്‌കെയുടെ തോൽവിയിൽ ഫീൽഡിംഗിനിടെ ജഡേജയ്ക്ക് ശരീരത്തിന്റെ മുകൾ ഭാഗത്ത് പരിക്കേറ്റു,.തുടർന്ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നിന്ന് അദ്ദേഹം പുറത്തായി.കഴിഞ്ഞ രണ്ട് ദിവസമായി സിഎസ്‌കെ ക്യാമ്പ് അദ്ദേഹത്തിന്റെ പരിക്ക് വിലയിരുത്തിയെങ്കിലും ഭേദപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ ടൂർണമെന്റ് അതിന്റെ അവസാനത്തിലെത്തുകയും CSK വ്യാഴാഴ്ച മുംബൈ ഇന്ത്യൻസിനെ നേരിടുകയും ചെയ്യുന്നതിനാൽ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ കൂടുതൽ ഉപയോഗിക്കില്ല . ചെന്നൈക്ക് പ്ലേ ഓഫിൽ എത്തണമെങ്കിൽ ബാംഗ്ലൂറിന്റെ മത്സര ഫലങ്ങൾ ആശ്രയിക്കണം.

ആർസിബിയോ രാജസ്ഥാൻ റോയൽസോ ഒരു കളി കൂടി ജയിച്ച് 16 പോയിന്റിലെത്താൻ കഴിഞ്ഞാൽ സിഎസ്‌കെ പുറത്തായേക്കുമെന്നത് ടീമിന് വലിയ പ്രതീക്ഷ നൽകുന്നില്ല. CSK, അവരുടെ അടുത്ത മൂന്ന് മത്സരങ്ങൾ ജയിച്ചാൽ, പരമാവധി 14-ൽ എത്താം.അത് കൊണ്ട് തന്നെ അടുത്ത മൂന്നു മത്സരങ്ങൾ ജയിച്ചു സീസൺ അവസാനിപ്പിക്കാനാകും ധോണിയുടെയും കൂട്ടരുടെയും ലക്ഷ്യ.

തന്റെ മോശം ഫോമിനെ പറ്റി മനസ്സ് തുറന്നു വിരാട് കോഹ്ലി..

അർജന്റീനയുടെ അപ്പീൽ തള്ളി, മാറ്റിവെച്ച അർജന്റീന ബ്രസീൽ മത്സരം നടക്കും..