in

LOLLOL LOVELOVE OMGOMG AngryAngry

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും അവൻ ക്യാപ്റ്റനായിട്ടില്ല, ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് മുൻ CSK താരം രംഗത്ത്…

95 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ബദ്രിനാഥ്. 2010, 2011 വര്‍ഷങ്ങളില്‍ ചെന്നൈ കിരീടം ചൂടിയപ്പോള്‍ ബദ്രിനാദ് ടീമില്‍ ഉള്‍പ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് ജഡേജയെ പുതിയ നായകനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രഖ്യാപിച്ചത്. ഇതിഹാസ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയായിട്ടാണ് ജഡേജ സ്ഥാനം ഏല്‍ക്കുന്നത്. അതിനെപ്പറ്റിയാണ് മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം കൂടിയായ സുബ്രഹ്മണ്യ ബദരീനാഥ് പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ വക്കുകൾ ഇപ്രകാരം ആയിരുന്നു. ‘ജഡേജ പ്രധാനമായും ഒരു ബൗളര്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ബാറ്റര്‍ എന്ന നിലയില്‍ വലിയ പുരോഗതി കൈവരിച്ചു. ബാറ്റിങ്ങില്‍ മികവ് കണ്ടെത്തിയതോടെയാണ് പ്രോപ്പര്‍ ഓള്‍റൗണ്ടറായി ജഡേജ മാറിയത്, 3 ഡി പ്ലേയറായി ജഡേജ’ 

ഇപ്പോള്‍ 4 ഡൈമെന്‍ഷന്‍ ആയിരിക്കുന്നു. 4 ഡി ക്രിക്കറ്ററാവുകയാണ് ജഡേജ ക്യാപ്റ്റന്‍ ആവുന്നതിലൂടെ. എന്നാല്‍ ഒരു ടീമിനേയും ജഡേജ നയിച്ചിട്ടില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും ക്യാപ്റ്റനായിട്ടില്ല. ഹോട്ട്സ്പോട്ടുകളില്‍ ഫീല്‍ഡ് ചെയ്യണം, ബൗള്‍ ചെയ്യുകയും ബാറ്റ് ചെയ്യുകയും വേണം. ഇപ്പോള്‍ ക്യാപ്റ്റന്‍സിയും’ ബദ്രിനാഥ് പറയുന്നു.

വെനസ്വേലയയും ചാരമാക്കി മെസ്സിപ്പട കുതിക്കുന്നു, അർജന്റീനക്ക് 3 ഗോൾ ജയം…

കൂവുന്ന PSG ഫാൻസ് കാണുന്നുണ്ടല്ലോ, ലോകത്തിലെ ഏറ്റവും മികച്ച താരത്തെ എങ്ങനെ ഉപയോഗിക്കണം എന്നുകൂടി അറിഞ്ഞാൽ ഇതുപോലെ ആയിരിക്കും കളിയും, റിസൾട്ടും…