in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

നാണകെട്ട റെക്കോർഡുമായി ജഡേജ..

ഇന്ത്യൻ പ്രീമിയർ ലീഗിൽ നാണകെട്ട റെക്കോർഡുമായി രവീന്ദ്ര ജഡേജ. ഈ സീസണിൽ മഹേന്ദ്ര സിംഗ് ധോണിയിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ജഡേജക്കും ചെന്നൈ സൂപ്പർ കിങ്സിനും കാര്യങ്ങൾ അത്ര സുഖകരമല്ല.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നാണകെട്ട റെക്കോർഡുമായി രവീന്ദ്ര ജഡേജ. ഈ സീസണിൽ മഹേന്ദ്ര സിംഗ് ധോണിയിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ജഡേജക്കും ചെന്നൈ സൂപ്പർ കിങ്സിനും കാര്യങ്ങൾ അത്ര സുഖകരമല്ല.

ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് പഞ്ചാബ് കിങ്‌സ് മത്സരത്തിൽ പഞ്ചാബ് കിങ്സിനോട് 54 റൺസിന് ചെന്നൈ തോൽവി രുചിച്ചിരുന്നു. ഈ മത്സരത്തോടെ സീസണിൽ ജയമില്ലാത്ത മൂന്നാമത്തെ മത്സരമാണ് ചെന്നൈ പൂർത്തിയാക്കിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ താൻ നയിച്ച തന്റെ ആദ്യത്തെ മൂന്നു മത്സരങ്ങളും തോറ്റ ആദ്യത്തെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എന്നാ നാണക്കേട്ട റെക്കോർഡ് ഇന്നലത്തെ തോൽവിയോടെ ജഡേജ കുറിച്ചു.

ഇന്നലത്തെ മത്സരത്തിൽ ജഡേജ പൂജ്യത്തിന് പുറത്തായത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ പൂജ്യത്തിന് പുറത്തായ ആദ്യത്തെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എന്നാ നാണകെട്ട റെക്കോർഡും കൂടി അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു.

ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം ശനിയാഴ്ച ഹൈദരാബാദിനെതിരെയാണ്.

ചേത്രിയെ പ്രശംസിച്ചു പ്രീമിയർ ലീഗ് സൂപ്പർ താരം..

ആരാധകരിൽ ആശങ്ക പടർത്തി, ബ്ലാസ്റ്റേഴ്സ് സൂപ്പർ താരവുമായി ISL വമ്പന്മാർ ചർച്ചയാരംഭിച്ചു…