in

വീണ്ടും വീണ്ടും ആൻഡേഴ്സൺ തെളിയിക്കുക ആണ് പ്രായം വെറും സംഖ്യ ആണെന്ന്

Aames Anderson

ആവേശം ക്ലബ്ബ് കമ്മ്യൂണിറ്റിക്കായി എക്സ്ട്രീം സ്പോർട്സ് എഴുതുന്നു 68 ആം ഓവറിലെ അഞ്ചാം പന്ത്. രാഹുൽ ബട്ലറിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ പിറന്നത് ഒരു ചരിത്രമായിരുന്നു. ഇന്ന് ആ 39 വയസ്സ് കാരൻ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.18 വർഷങ്ങൾക്ക് മുന്നേ സിംബാബ്‌വെക്കാരനായ മാർക്ക്‌ വേർമുലനെ ക്ലീൻ ബൗൾഡാക്കി കൊണ്ടു തുടങ്ങിയ തന്റെ കരിയറിൽ അദ്ദേഹം ഇന്ന് 621 വിക്കറ്റുകൾ സ്വന്തമാ ക്കിയിരിക്കുന്നു.പറഞ്ഞു വരുന്നത് ഒരു സ്പിന്നേറെ യോ ഒരു ബാറ്റസ്മാനെപറ്റിയോ അല്ല. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച സാക്ഷാൽ ജെയിംസ് ആൻഡേഴ്സണെ പറ്റി തന്നെ ആണ്.

ആൻഡേഴ്സൺ പറ്റി എഴുതുമ്പോൾ ഒരിക്കിലും മറക്കാൻ കഴിയാത്ത ഒരു പേര് ഉണ്ട്. അതെ സ്റ്റുവർട്ട് ബ്രോഡ്.

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലെ ഏറ്റവും മാരകമായ പേസ് ബൌളിംഗ് ദ്വയം.1000+ വിക്കറ്റ് കൾ എടുത്തു കൊണ്ടു ക്രിക്കറ്റ്‌ ഭരിക്കുന്ന ഈ പേസ് ദ്വയം. ആൻഡേഴ്സനെ കുറിച്ചെഴുതുമ്പോൾ ബ്രോഡ് നെ പരാമർശിക്കാതെയിരിക്കാൻ കഴിയില്ല. ഇരുവരും ക്രിക്കറ്റ്‌ പ്രേമികൾക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത ത്രസിപ്പിക്കുന്ന സ്പെല്ലുകളാണ്.

Aames Anderson

ഇന്ത്യക്കെതിരായ മത്സരത്തിൽ 2014 ൽ അൻഡേഴ്സൺ വിരാട് കോഹ്ലി യെ ഔട്ട്‌ സ്വിങ്ങറി ലുടെ പുറത്താക്കിയ ആക്കിയ ആ ഡെലിവറി ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്ക് മറക്കാൻ സാധിക്കുന്ന ഒന്നല്ല . ആൻഡേഴ്സനേ ഒരു ടെസ്റ്റ്‌ ബൗളേർ ആയി കാണുമ്പോഴും ഇപ്പോഴും ഇംഗ്ലണ്ട് ന്റെ ഏകദിന ക്രിക്കറ്റ്‌ ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് അൻഡേഴ്സൺ ആണ്.

ആൻഡേഴ്സൺ എന്നും ഇംഗ്ലണ്ടിന് ബ്രേക്ക്‌ ത്രൂ സമ്മാനിക്കുന്ന ബൗളറാണ് . റോബിസണി ന്റെ തീ തുപ്പുന്ന പന്തുകളിൽ പതറാതെ ഒര റ്റത്തു നങ്കൂരമിട്ട രാഹുലിനെ പുറത്താക്കി കൊണ്ടാണ് അൻഡേഴ്സൺ ചരിത്രനേട്ടത്തിലേക്ക് എത്തി ചേർന്നത്. ഇന്ന് അയാൾ പ്രായത്തെ തെല്ലും വകവെയ്ക്കാതെ 22 വാരയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ഇനി ആൻഡേഴ്സന്റെ മുന്നിൽ സാക്ഷാൽ ഷെയിൻ വോണും മുത്തയ്യ മുരളിധീരനും മാത്രം. മുരളിധീരന്റെ 800 വിക്കറ്റ് അദ്ദേഹത്തിന് എത്തി പിടിക്കാൻ സാധിക്കില്ല എന്ന് കരുതുന്നവരോട് ഞങ്ങൾ ക്രിക്കറ്റ്‌ ഫാൻസിന് ഒന്നേ പറയാൻ ഒള്ളു. വീണ്ടും വീണ്ടും അയാൾ തെളിയിക്കുകയാ ണ് പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന്.

ചരിത്രങ്ങള്‍ ആവര്‍ത്തിക്കാനുള്ളതല്ല.. പുതിയ ചരിത്രങ്ങള്‍ എഴുതി ചേര്‍ക്കാനുള്ളതാണ്

ഞാൻ ബാഴ്സലോണയിൽ നിന്ന് പുറത്തു പോയെങ്കിൽ അവർ എന്നെ ചവിട്ടി പുറത്താക്കിയതാണ്; ലയണൽ മെസ്സി