in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്‌സ് കടുത്ത എതിരാളികൾ തന്നെയെന്ന് ജംഷഡ്പൂർ എഫ് സി പരിശീലകൻ…

ഈ സീസണിൽ ഇതിന് മുന്നേ രണ്ട് തവണയാണ് ജംഷഡ്പൂർ ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടിയത്.ആദ്യ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു ജംഷഡ്പൂരിനെ തകർത്തു .

കേരള ബ്ലാസ്റ്റേഴ്‌സ് കടുത്ത എതിരാളികൾ തന്നെയെന്ന് ജംഷഡ്പൂർ എഫ് സി പരിശീലകൻ ഓവെൻ കോയൽ. നാളെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ് സി മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കേരള ഒരു വലിയ കടമ്പ തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീം മികച്ച ഒരു ടീമാണ്.പക്ഷെ ഞങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച ടീമാണ്. കപ്പ്‌ കോമ്പറ്റിഷനുകളിലേക്ക് വരുമ്പോൾ എന്തും സംഭവിക്കാം.ആര് വേണമെങ്കിലും ജയിക്കാം.

ഞങ്ങൾ പ്രീ സീസണിലും ലീഗിലും രണ്ട് തവണ ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടിയിട്ടുണ്ട്.ഇവാൻ വുകമനോവിച് മികച്ച ഒരു കോച്ചാണ്. കളത്തിന് പുറത്തും അകത്തും അദ്ദേഹം ഒരു മാന്യനാണ്.എനിക്കറിയാം നാളത്തേത് വളരെ പ്രയാസമുള്ള കളി ആയിരിക്കുമെന്നും കോയൽ കൂട്ടിച്ചേർത്തു.

ഈ സീസണിൽ ഇതിന് മുന്നേ രണ്ട് തവണയാണ് ജംഷഡ്പൂർ ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടിയത്.ആദ്യ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു ജംഷഡ്പൂരിനെ തകർത്തു .

ആദ്യ കിരീടം ലക്ഷ്യം വെച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും നാളെയിറങ്ങുന്നത്.ഇരു പാദങ്ങളിലുമായി നടക്കുന്ന സെമി ഫൈനലിന്റെ രണ്ടാം പാദം മാർച്ച്‌ 15 ന്നാണ് . ഫൈനൽ മാർച്ച്‌ 20-നാണ് നിശ്ചയച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത..

മാഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ പ്രകടനം അത്രകണ്ട് മോശം ആയിരുന്നോ