in

LOVELOVE OMGOMG AngryAngry LOLLOL CryCry

ജനുവരി മുതൽ ബ്ലാസ്റ്റേഴ്സിൽ കാണുവാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെയായിരിക്കും…

ഐഎസ്എൽ 2021-2022 എഡിഷന്റെ ആദ്യഘട്ടം അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് fc താരതമ്യേന ഭേദപ്പെട്ട നിലയിൽ തന്നെയാണ്. പുതുവർഷത്തിന് ആരംഭം കുറിക്കുമ്പോൾ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നിർണായകമായ മാറ്റങ്ങൾ വരുത്തി അടിമുടി ഉടച്ചുവാർത്ത പുതിയ സമീപനത്തോടെ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കളിക്കുവാൻ ഇറങ്ങുക എന്നാണ് അറിയാൻ കഴിയുന്നത്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തുവാൻ പോകുന്ന നീക്കങ്ങൾ എന്തൊക്കെയായിരിക്കും എന്നതിനെപ്പറ്റിയുള്ള അനുമാനങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

KBFC

ആഷിഖിനും ചാങ്ങ്തേക്കും പിന്നാലെ പോകുന്നതിന് പകരം പൊസിഷനുകളിലെ ബാക്കപ്പിനുള്ള ശ്രമമാണ് വേണ്ടത് എന്ന പൊതു വികാരം പൊതുവികാരം ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് പരിഗണിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ലൂണക്കും അൽവാരോക്കും ഡയസിനും ബാക്കപ്പ് വേണം.

ഇവരെ പിൻവലിച്ചാൽ കളി അതിനേക്കാൾ വേഗത്തിലും താളത്തിലുമാകണം എന്നു തന്നെയാണ് ആരാധകർ ഉൾപ്പെടെയുള്ളവർ ആഗ്രഹിക്കുന്നത്. ഹക്കുവും സെത്യാസനും ലോണിൽ പോയി ഇതിനുപുറമേ ഗിവ്സണോ ധനചന്ത്രയോ കൂടി പോകാം.

KBFC

രാഹുലിന് പുറമെ ഫോർവേഡായി കൂടി കളിക്കാവുന്ന ഒരു ഇന്ത്യൻ താരം കൂടി വേണം. അൽവാരോയെയും ഡയസിനെയും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുമ്പോഴോ പരിക്കേൽക്കുമ്പോഴോ മാത്രമാണ് ഇതിന്റെ ആവശ്യം.

ലൂണയെ പിൻവലിക്കുമ്പോൾ ഇറങ്ങുന്ന ക്രിയേറ്റീവ് മിഡ്ഫിൽഡർ കുറച്ച് സ്പീഡും അഗ്രസീവ്നസും ഫിസിക്കൽ ഗെയിമിന് പറ്റിയ ആളുമാകണം. ഒരു പക്ഷെ ചെഞ്ചാേക്ക് പകരമെത്തുന്നയാൾ ഒരു ഓസ്ട്രേലിയൻ കളിക്കാരനായാൽ കുറച്ച് കൂടി നല്ലത്.

ടീമിന് ഒരു ഗെയിം ഫിലോസഫി ഉണ്ടെങ്കിലും കളിക്കാർ മാറുന്നതോടെ ഫോർമേഷനിലും ഗെയിം സ്ട്രാറ്റജിയിലും ഫിലോസഫിയിലും വ്യത്യാസപ്പെടുത്തി എതിരാളികളെ കൺഫ്യൂഷനാക്കാറുണ്ട്. ഈ ഒരു റിപ്പോർട്ട് യാതൊരുവിധ ഔദ്യോഗിക രേഖകളും അടിസ്ഥാനമാക്കി സൃഷ്ടിച്ചതല്ല ആരാധന വികാരത്തെയും പൊതുബോധത്തെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ സാധ്യതകൾ മാത്രമാണ് ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

നിർണായക മാറ്റങ്ങൾ വരുന്നു, ജനുവരി മുതൽ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് പുതിയ രൂപത്തിലും ഭാവത്തിലും…

ഉക്കിന്റെകാലുകളുള്ള സ്വിറ്റ്സർലാൻഡ് മെസ്സി വീണ്ടും അപമാനിതനായി പടിയിറങ്ങുന്നു…