ഇന്ത്യയിലെ ഒറ്റൊരു ഫുട്ബോൾ ക്ലബിന് തൊടാൻ പോലും പറ്റാത്തത്ര ഫുട്ബോൾ ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ എവിടെവച്ച് നടന്നാലും അവിടെയെല്ലാം മഞ്ഞപ്പടയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രോത്സാഹനം എല്ലാം കണ്ട് ഒട്ടേറെ പ്രശസ്ത ഫുട്ബോൾ കണ്ടന്റ് ക്രിയേറ്റേഴ്സ് ആണ് കൊച്ചിയിൽ കളി കാണാൻ വന്നിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ കണ്ടെന്റ് ക്രിയേറ്ററായ ബെൻ ബ്ലാക്ക് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനായി കൊച്ചിയിൽ വന്നിരുന്നു.
ബെൻ ബ്ലാക്ക് ഈ സീസണിലെ ആദ്യ മത്സരവും കാണാൻ വരുമെന്നും കഴിഞ്ഞ ദിവസം തങ്ങളുടെ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. യുഎഈയിൽ വച്ച് നടന്ന ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പിൽ ബെൻ ബ്ലാക്ക് സന്ദർശിച്ച ചിത്രങ്ങളും അദ്ദേഹം ഇൻസ്റ്റാഗ്രാം വഴി ആരാധകരെ കാണിച്ചിരുന്നു.
ഇപ്പോളിതാ ബെൻ ബ്ലാക്കിന് പിന്നാലെ ജപ്പാനീസ് പ്രശസ്ത ഫുട്ബോൾ കണ്ടന്റ് ക്രിയേറ്ററായ കിമോറയും ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം കാണാനായി സെപ്റ്റംബർ 21 കൊച്ചിയിൽ എത്തും. കിമോറ തന്നെയാണ് ഈ കാര്യം താങ്ങളുടെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴി ആരാധകരെ അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്സും ഇക്കാര്യം ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
എന്തിരുന്നാലും സെപ്റ്റംബർ 21 ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിറഞ്ഞൊഴുകുമെന്ന് ഇതോടകം ഏകദേശം ഉറപ്പിക്കാം. ആരാധകരെല്ലാം അത്രത്തോളം ഈ മത്സരത്തിനായി കാത്തിരിക്കുകയാണ്.