in , ,

LOVELOVE

ചെന്നൈയിൻ സൂപ്പർ താരം ജെറിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്….

കഴിഞ്ഞ സീസൺ ചെന്നൈയിൻ വളരെ മോശം സീസണായിരുന്നു. അഞ്ചു ദിവസങ്ങൾക്കുള്ളിൽ താരത്തിന്റെ കരാർ ചെന്നൈയിൽ അവസാനിക്കും. അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന് താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നാണ് മാനേജ്മെന്റും ആരാധകരും പ്രതീക്ഷിക്കുന്നത്.

ചെന്നൈയിൻ എഫ് സി സൂപ്പർ താരം ജെറി കേരള ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് അഭ്യൂഹങ്ങൾ. ഇന്ത്യൻ ട്രാൻസ്ഫർ അപ്ഡേറ്റ് എന്നാ പേജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.ഈ വരുന്ന സീസണിൽ ജെറിയെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.

നിലവിൽ ചെന്നൈയിൻ എഫ് സി യുടെ താരമാണ് ജെറി.23 വയസ്സാണ് താരത്തിന്റെ പ്രായം. ഇടത് ബാക്കാണ് താരത്തിന്റെ പ്രിയ പൊസിഷൻ.താരത്തിന്റെ കരാർ ഈ മാസം ചെന്നൈയിൻ എഫ് സി യുമായി അവസാനിക്കും.

നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 14.58 മില്യൺ ഇന്ത്യൻ രൂപയാണ്.2016 ലാണ് താരം ചെന്നൈയിനിലെത്തിയത്. ചെന്നൈയിന്റെ ഒപ്പം ഒരു ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം താരം സ്വന്തമാക്കിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിനെ പുറമെ മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളും താരത്തിൽ താല്പര്യം കാണിച്ചിട്ടുണ്ട്.ട്രാൻസ്ഫർ മാർക്കറ്റാണ് താരത്തിൽ ഈസ്റ്റ്‌ ബംഗാൾ താല്പര്യം കാണിച്ചതായി റിപ്പോർട്ട്‌ ചെയ്തത്. വലത് മിഡ് ഫീൽഡറും വലതു വിങ്ങറുമായി താരത്തിന് കളിക്കാൻ സാധിക്കും.

കഴിഞ്ഞ സീസൺ ചെന്നൈയിൻ വളരെ മോശം സീസണായിരുന്നു. അഞ്ചു ദിവസങ്ങൾക്കുള്ളിൽ താരത്തിന്റെ കരാർ ചെന്നൈയിൽ അവസാനിക്കും. അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന് താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നാണ് മാനേജ്മെന്റും ആരാധകരും പ്രതീക്ഷിക്കുന്നത്.

ഡി ജോങ്ങ് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്കില്ല, ട്രാൻസ്ഫർ ശ്രമം പരാജയപ്പെട്ടു.

ഉക്രൈൻ ജനതയ്ക്ക് സഹായ ഹസ്തവുമായി ബ്രൂണോ ഫെർണണ്ടാസും വിക്ടർ ലിണ്ടേലോഫും..