in , ,

ജെസിന് ചെന്നൈയിലേക്ക്

തനിക്ക് ഐ എസ് എൽ കളിക്കണമെന്ന് പറഞ്ഞു നേരത്തെ തന്നെ ജെസിന് രംഗത്ത് വന്നിരുന്നു. ജെസിനെ ഏതു ക്ലബ്ബ്‌ സ്വന്തമാക്കിയാലും അത് ഒരു ഐ എസ് എൽ ചരിത്രമാകും. ഐ എസ് എൽ ഐ ലീഗ് ഇതരാ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാകും അത്.

കേരള ഫുട്ബോളിന്റെ ഹോട് പ്രോപ്പർട്ടിയായ ജെസിന് പുറകിൽ മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്‌ കൂടി. ജെസിന് ചെന്നൈയിൻ എഫ് സി യിലേക്കെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഇപ്പോൾ സന്തോഷ്‌ ട്രോഫിയിലൂടെ ദേശിയ ശ്രദ്ധ ആകർഷിച്ച കേരളത്തിന്റെ ടി കെ ജെസിന് വേണ്ടി രംഗത്ത് വന്നിരിക്കുകയാണ് ചെന്നൈയിൻ എഫ് സി . നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാനും താരത്തിനെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു.പക്ഷെ ആ ശ്രമം വിഫലമാവുകയാണ് ചെയ്തത്.

നേരത്തെ സീസണിൽ ജെസിനിൽ ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.എന്നാൽ നിലവിൽ താരം കളിക്കുന്ന കേരള യുണൈറ്റഡ് എഫ് സി താരത്തെ വിട്ട് കൊടുക്കാൻ ഒരുക്കുമായിരുന്നില്ല.ഐ ലീഗ് യോഗ്യത മത്സരങ്ങൾ കളിക്കാൻ വേണ്ടിയാണ് താരത്തെ ക്ലബ്‌ വിട്ട് നൽകാതെയിരുന്നത്.

2021 ൽ കേരള യുണൈറ്റഡുമായി നാല് വർഷത്തെ കരാറിലാണ് ഈ യുവ താരം ഒപ്പിട്ടത്.2025 ലെ ഈ കരാർ അവസാനിക്കു. സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത് . സന്തോഷ്‌ ട്രോഫി സെമി ഫൈനലിൽ അഞ്ചു ഗോൾ നേടിയ രണ്ടാമത്തെ മാത്രം താരമാണ് ജെസിൻ.

തനിക്ക് ഐ എസ് എൽ കളിക്കണമെന്ന് പറഞ്ഞു നേരത്തെ തന്നെ ജെസിന് രംഗത്ത് വന്നിരുന്നു. ജെസിനെ ഏതു ക്ലബ്ബ്‌ സ്വന്തമാക്കിയാലും അത് ഒരു ഐ എസ് എൽ ചരിത്രമാകും. ഐ എസ് എൽ ഐ ലീഗ് ഇതരാ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാകും അത്.

താൻ പാരിസിൽ തന്നെ തുടരുമെന്ന് നെയ്മർ..

കൂടുതൽ മത്സരങ്ങൾ കളിച്ചാലെ മികച്ച താരങ്ങൾ ഉണ്ടാകു – സഹൽ അബ്ദുൽ സമദ്..