in

LOVELOVE

തനിക്ക് ഐ എസ് എൽ കളിക്കണമെന്ന് ജെസിൻ..

2021 ൽ കേരള യുണൈറ്റഡുമായി നാല് വർഷത്തെ കരാറിലാണ് ഈ യുവ താരം ഒപ്പിട്ടത്.2025 ലെ ഈ കരാർ അവസാനിക്കു.നിലവിൽ സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. സന്തോഷ്‌ ട്രോഫി സെമി ഫൈനലിൽ അഞ്ചു ഗോൾ നേടിയ രണ്ടാമത്തെ മാത്രം താരമാണ് ജെസിൻ.

ഇപ്പോൾ മലയാളി ഫുട്ബോൾ ആരാധകർക്ക് ഇടയിൽ ഏറ്റവും ചർച്ച ചെയ്യപെടുന്ന പേരാണ് ജെസിന്റേത്. കഴിഞ്ഞ ദിവസം നടന്ന കേരള കർണാടക സന്തോഷ്‌ ട്രോഫി സെമി ഫൈനലിന് ശേഷമാണ് അദ്ദേഹത്തെ എല്ലാരും ശ്രദ്ധിക്കാൻ തുടങ്ങിയത്. കേരളം മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് ജയിച്ച മത്സരത്തിൽ പകരക്കാരനായി വന്നു അഞ്ചു ഗോളുകളാണ് അദ്ദേഹം അടിച്ചു കൂട്ടിയത്.

തൊട്ട് അടുത്ത ദിവസം തന്നെ താരത്തിന് വേണ്ടി ഐ എസ് എൽ ക്ലബ്ബുകൾ രംഗത്തെത്തിയിരുന്നു. പക്ഷെ നേരത്തെ സീസണിൽ ജെസിനിൽ ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.എന്നാൽ നിലവിൽ താരം കളിക്കുന്ന കേരള യുണൈറ്റഡ് എഫ് സി താരത്തെ വിട്ട് കൊടുക്കാൻ ഒരുക്കുമായിരുന്നില്ല.ഐ ലീഗ് യോഗ്യത മത്സരങ്ങൾ കളിക്കാൻ വേണ്ടിയാണ് താരത്തെ ക്ലബ്‌ വിട്ട് നൽകാതെയിരുന്നത്.

എന്നാൽ കേരളത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രകടനം പല പ്രമുഖ ക്ലബ്ബുകളയും ആകർഷിച്ചിട്ടുണ്ട്.ഒരിക്കൽ കൂടി താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്ത് എത്തേണ്ടതാണ്. കേരള യുണൈറ്റഡിലൂടെയാണ് താരം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.

ഇപ്പോൾ തനിക്ക് ഐ എസ് എൽ കളിക്കണമെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് ഈ യുവ താരം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.താൻ ജില്ല ടീമിന് വേണ്ടി പോലും നേരത്തെ പന്ത് തട്ടിയിരുന്നില്ല.ഇപ്പോൾ കേരളത്തിന് വേണ്ടി പന്ത് തട്ടുന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ഇത്തരത്തിൽ കളിച്ചു അടുത്ത ലെവലിലേക്ക് മുന്നേറാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ജെസിന് കൂട്ടിച്ചേർത്തു.

2021 ൽ കേരള യുണൈറ്റഡുമായി നാല് വർഷത്തെ കരാറിലാണ് ഈ യുവ താരം ഒപ്പിട്ടത്.2025 ലെ ഈ കരാർ അവസാനിക്കു.നിലവിൽ സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. സന്തോഷ്‌ ട്രോഫി സെമി ഫൈനലിൽ അഞ്ചു ഗോൾ നേടിയ രണ്ടാമത്തെ മാത്രം താരമാണ് ജെസിൻ.

കിലിയൻ എമ്പാപ്പേ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ റയലിലെത്തും..

അയാൾ ഐ പി എല്ലിൽ തന്റെ ഇതിഹാസ യാത്ര തുടരുകയാണ്