in

ജെസ്സി ലിംഗാർഡ് ന്യൂ കാസിലിലേക്കോ????

ജെസ്സി ലിംഗാർഡ് ന്യൂ കാസിലിലേക്കോ. മാഞ്ചേസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡിന് വേണ്ടി ന്യൂ കാസിൽ ശക്തമായി രംഗത്തെന്ന് ഫാബ്രിസിയോ റൊമാനോ.

ജെസ്സി ലിംഗാർഡ് ന്യൂ കാസിലിലേക്കോ. മാഞ്ചേസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡിന് വേണ്ടി ന്യൂ കാസിൽ ശക്തമായി രംഗത്തെന്ന് ഫാബ്രിസിയോ റൊമാനോ.

ജനുവരി 31 ന്ന് ട്രാൻഫർ വിൻഡോ അവസാനിക്കുന്നതിന് മുന്നേ ലിംഗാർഡിനെ ടീമിൽ എത്തിക്കാനാണ് ന്യൂ കാസിൽ ആഗ്രഹിക്കുന്നത്. മാഞ്ചേസ്റ്റർ യുണൈറ്റഡുമായിയുള്ള ലിംഗാർഡിന്റെ നിലവിലെ കരാർ ഈ ജൂണിൽ അവസാനിക്കും. അത് കൊണ്ട് തന്നെ അദ്ദേഹം അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റ് ആയിരിക്കും.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ലിംഗാർഡിനെ ന്യൂ കാസിലിൻ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായി അദ്ദേഹത്തെ ന്യൂ കാസിൽ ടീമിലെത്തിക്കുമെന്ന് ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്തു.

യുണൈറ്റഡിന്റെ അക്കാഡമിയിലൂടെ വളർന്ന താരമാണ് ലിംഗാർഡ്. പല ക്ലബുകളിലായി ലോണിൽ കളിച്ച അദ്ദേഹം മാഞ്ചേസ്റ്റർ യുണൈറ്റഡിന് വേണ്ടി ഈ സീസണിൽ ഒരു ഗോളും അസ്സിസ്റ്റും നേടിയിട്ടുണ്ട്.മാഞ്ചേസ്റ്റർ യുണൈറ്റഡിന് വേണ്ടി 142 മൽസരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയിട്ടുണ്ട്.

ഐ സി സി അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച താരം ഷഹീൻ ഷാ ആഫ്രിദി…

റയലിനെ നേരിടാൻ നെയ്മർ ഉണ്ടാകുമോ?? PSG പരിശീലകൻ പറഞ്ഞത് ഇങ്ങനെയാണ്