in , , , , ,

LOLLOL

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ താരം ഇന്ത്യയിലേക്ക് വരുന്നു; അപ്ഡേറ്റ് ഇതാ…

ഇന്ത്യൻ സുപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ വിദേശ മുന്നേറ്റ താരമാണ് ജീസസ് ജിമെനെസ്. രണ്ട് വർഷ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറിയത്.

ഇപ്പോളിത ജീസസ് സീസൺ മുന്നോടിയായി ഇന്ത്യയിലേക്ക് വരാനുള്ള ഒരുക്കങ്ങളിലാണ്. സെപ്റ്റംബർ ആറിന് വെള്ളിയാഴ്ച പുലർച്ചയായിരിക്കും താരം ഇന്ത്യയിലെത്തുക.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് കൊൽക്കത്തയിൽ പരിശീലനം തുടരുന്നത് കൊണ്ട് തന്നെ താരം കൊൽക്കത്തയിലേക്കാണ് എത്തുക. ഏറെ പ്രതിക്ഷയോടെയാണ് താരം ഇന്ത്യയിലെത്തുന്നത്.

ഗ്രീക്ക് ക്ലബ്ബായ ഒഎഫ്ഐ ക്രീറ്റ് എഫ്സിക്ക് വേണ്ടി കാഴ്ച്ചവെച്ച മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിനൊപ്പവും തുടരാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ മുതലെടുത്തു പണം സമ്പാദിക്കുന്നത് ശെരിയാണോ? ഒടുവിൽ മാനേജ്മെന്റ് പ്രതികരിക്കുന്നു..

ഐഎസ്എലിൽ ഏറ്റവും മൂല്യമേറിയ താരങ്ങൾ ഇവരൊക്കെ; ആദ്യ പത്തിൽ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ…