in

LOVELOVE LOLLOL AngryAngry OMGOMG CryCry

തേപ്പിന്റെ നായകൻ, അല്ല തെക്കിന്റെ നായകൻ മടങ്ങിവരുന്നു വീണ്ടും ഇന്ത്യയിലേക്ക്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ ചണ്ഡീഗഡിൽ നിന്നും ആരും അറിയപ്പെടാത്ത ഒരു താരമായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ താരത്തിനെ ഇന്ന് ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന താരങ്ങളിൽ ഒരാൾ ആക്കി വളർത്തിയെടുത്തതിൽ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനും അതിന്റെ ശക്തമായ ആരാധകർ വൃന്ദത്തിനുമുള്ള പങ്കിനെ എഴുതിത്തള്ളാൻ കഴിയില്ല.

ഇന്ത്യൻ ഫുട്ബോളിലെ പകരംവെക്കാനില്ലാത്ത താരങ്ങളിൽ ഒരാൾ തന്നെയാണ് സന്ദേശ് ജിങ്കൻ എന്ന ചണ്ഡീഗഡ് സ്വദേശി. തെക്കിന്റെ നായകൻ എന്ന ഓമനപ്പേരിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വാഴ്ത്തിടുന്ന അദ്ദേഹമെന്നും അവർക്കൊരു കണ്ണീർ ഓർമ്മയാണ്. ആദ്യത്തെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തന്നെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ ചണ്ഡീഗഡിൽ നിന്നും ആരും അറിയപ്പെടാത്ത ഒരു താരമായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ താരത്തിനെ ഇന്ന് ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന താരങ്ങളിൽ ഒരാൾ ആക്കി വളർത്തിയെടുത്തതിൽ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനും അതിന്റെ ശക്തമായ ആരാധകർ വൃന്ദത്തിനുമുള്ള പങ്കിനെ എഴുതിത്തള്ളാൻ കഴിയില്ല.

അത്രയധികം പിന്തുണ അവർ അദ്ദേഹത്തിന് നൽകിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ശക്തമായ ആരാധകരുടെ സഹായത്തോടുകൂടിയും ക്ലബ്ബിൻറെ അകമഴിഞ്ഞ പിന്തുണയോടുകൂടിയും ആയിരുന്നു ജിങ്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്ന ലേബലിൽ അറിയപ്പെടാൻ തുടങ്ങിയത്.

പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ ക്ലബ് മാറുന്നത് പതിവാണെങ്കിലും ജിങ്കൻ ബ്ലാസ്റ്റേഴ്സിൽ നിന്ന് പോയത് അവരെ അമ്പരപ്പിച്ചുകൊണ്ട് ആയിരുന്നു. യൂറോപ്യൻ ക്ലബ്ബിൽ നിന്നും ഓഫർ ഉണ്ട് അവിടേക്ക് പോകാൻ ആണെന്ന് തരത്തിൽ റിലീസ് വാങ്ങിയശേഷം അദ്ദേഹം പോയത് ബ്ലാസ്റ്റേഴ്സിന്റെ ബദ്ധവൈരികളായ കൊൽക്കത്ത ക്ലബ്ബിൽ ചേരുവാൻ ആയിരുന്നു.

കിരീട വിജയങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സിനെ കൈവിട്ട കൊൽക്കത്തയിലേക്ക് പോയി അദ്ദേഹം അവിടെനിന്ന് ക്രൊയേഷ്യൻ ക്ലബ്ബായക്ലബ്ബായ HNX സിബെനിക്കിലേക്ക് പോയ അദ്ദേഹത്തിന് കളിക്കാൻ അവസരങ്ങളൊന്നും ലഭിച്ചില്ല. അതുകൊണ്ടുതന്നെ അദ്ദേഹം തിരികെ ഇന്ത്യയിലേക്ക് വരികയാണ് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്

2022-2023 സീസണിലേക്കുള്ള PSG-യുടെ ജേഴ്സി കിറ്റ് ചോർന്നു, ചിത്രങ്ങൾ പുറത്തുവിട്ട് ഫൂട്ടി ഹെഡ്ലൈൻസ്

പുതിയ IPL ടീമിന്റെ ഹെഡ് കോച്ചാവാൻ ആഷിശ് നെഹ്റ!