in

LOVELOVE CryCry

കേരള ടീം ക്യാപ്റ്റൻ ജിജോ ജോസഫ് ISL ക്ലബ്ബിൽ സൈൻ ചെയ്തുവെന്ന് വാർത്ത

കേരള സന്തോഷ്‌ ട്രോഫി ടീം പരിശീലകനായ ബിനോ ജോർജിനെ സഹപരിശീലകനായി ഈസ്റ്റ്‌ ബംഗാൾ ടീമിലെത്തിച്ചതിനു പിന്നാലെയാണ് മലയാളി താരമായ ജിജോയെ കൂടി ഈസ്റ്റ്‌ ബംഗാൾ റാഞ്ചിയത്.

സന്തോഷ്‌ ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ നായകനും ആരാധകരുടെ പ്രിയതാരവുമായ ജിജോ ജോസഫ് ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ്‌ ബംഗാളുമായി കരാറിൽ ഒപ്പുവെച്ചുവെന്ന് iftwc യുടെ റിപ്പോർട്ട്‌.

2022-ൽ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വെച്ച് നടന്ന സന്തോഷ്‌ ട്രോഫി ടൂർണമെന്റിൽ ഏറെ വർഷങ്ങൾക്ക് ശേഷം കേരളത്തിന് കിരീടം നേടാനായിരുന്നു. വാർത്തകൾ ശരിയാണെങ്കിൽ പരിശീലകൻ ബിനോ ജോർജിന്റെ കേരള ടീമിലെ പ്രധാന താരവും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത നായകൻ കൂടിയായ ജിജോ ജോസഫിന്റെ കളികൾ ഇനി ഐ.എസ്.എല്ലിലാണ് വരാൻ പോകുന്നത്.

കേരള സന്തോഷ്‌ ട്രോഫി ടീം പരിശീലകനായ ബിനോ ജോർജിനെ സഹപരിശീലകനായി ഈസ്റ്റ്‌ ബംഗാൾ ടീമിലെത്തിച്ചതിനു പിന്നാലെയാണ് മലയാളി താരമായ ജിജോയെ കൂടി ഈസ്റ്റ്‌ ബംഗാൾ റാഞ്ചിയത്.

മറ്റൊരു മലയാളി താരമായ സുഹൈർ വി. പി ഈസ്റ്റ്‌ ബംഗാളുമായി കരാർ ഒപ്പുവെക്കുമെന്ന വളരെ ശക്തമായ റൂമറുകൾ സജീവമാണ്. മറ്റൊരു കേരള സന്തോഷ്‌ ട്രോഫി ടീം താരമായ ടി. കെ ജെസിനെയും ഈസ്റ്റ്‌ ബംഗാൾ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹ പ്രകടനത്തിന് ശേഷം ഇവാൻ പറഞ്ഞത്..

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഒഴിവാക്കി ജംഷഡ്പൂർ എഫ്.സി