ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ സൂപ്പർ താരം ദിമ്മിയുടെ അഭാവത്തിൽ എത്തിച്ച സ്ട്രൈക്കറാണ് സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമ്മൻസ് എന്ന യുവ സ്ട്രൈക്കർ.
ജിമ്മിനസിന് ബ്ലാസ്റ്റേഴ്സിനായുളളള ആദ്യ മത്സരത്തിൽ തന്നെ ഒരു മികച്ച ഗോൾ പഞ്ചാബ് എഫ്സിക്കെതിരെ നേടാനും സാധിച്ചിരുന്നു.
“ഇതൊരു തുടക്കം മാത്രം. മുന്നിൽ വരുന്ന എന്തിനെയും നേരിടാൻ ഞങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. അതിനു നിങ്ങളുടെ പിന്തുണയും ഞങ്ങൾക്ക് വേണം. ഒരുമിച്ചു നിന്നാൽ നമ്മൾ കരുത്തരാകും. ഈ സ്വപ്‌നത്തെ കൂടുതൽ വളർത്തുക, ഇനിയും മുന്നോട്ട് കേരള ബ്ലാസ്റ്റേഴ്‌സ്.” ജിമിനസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ബ്ലാസ്റ്റേഴ്സ് ആരാധക സംഘത്തെ കുറിച്ച് ജിമ്മിനസിന്റെ വാക്കുകളാണ് ഇത് ആവേശത്തിന് ഒരു കുറവുമില്ല.