in

LOVELOVE AngryAngry

ഇന്ത്യയിലേക്ക് വരുന്ന ജിങ്കൻ ഐഎസ്എൽ ക്ലബ്ബുമായി ധാരണയായി…

ക്രൊയേഷ്യൻ ക്ലബ്ബായക്ലബ്ബായ HNX സിബെനിക്കിലേക്ക് പോയ അദ്ദേഹത്തിന് കളിക്കാൻ അവസരങ്ങളൊന്നും ലഭിച്ചില്ല. അതുകൊണ്ടുതന്നെ അദ്ദേഹം തിരികെ ഇന്ത്യയിലേക്ക് വരികയാണ്. താരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മോഹൻ ബഗാനിലേക്ക് തിരിച്ചു വരും. താരവും മോഹൻ ബഗാനും തമ്മിൽ കരാർ ധാരണ ആയിട്ടുണ്ട്..

ഇന്ത്യൻ ഫുട്ബോളിലെ പകരംവെക്കാനില്ലാത്ത താരങ്ങളിൽ ഒരാൾ തന്നെയാണ് സന്ദേശ് ജിങ്കൻ എന്ന ചണ്ഡീഗഡ് സ്വദേശി. തെക്കിന്റെ നായകൻ എന്ന ഓമനപ്പേരിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വാഴ്ത്തിടുന്ന അദ്ദേഹമെന്നും അവർക്കൊരു കണ്ണീർ ഓർമ്മയാണ്. ആദ്യത്തെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തന്നെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ ചണ്ഡീഗഡിൽ നിന്നും ആരും അറിയപ്പെടാത്ത ഒരു താരമായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ താരത്തിനെ ഇന്ന് ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന താരങ്ങളിൽ ഒരാൾ ആക്കി വളർത്തിയെടുത്തതിൽ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനും അതിന്റെ ശക്തമായ ആരാധകർ വൃന്ദത്തിനുമുള്ള പങ്കിനെ എഴുതിത്തള്ളാൻ കഴിയില്ല.

പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ ക്ലബ് മാറുന്നത് പതിവാണെങ്കിലും ജിങ്കൻ ബ്ലാസ്റ്റേഴ്സിൽ നിന്ന് പോയത് അവരെ അമ്പരപ്പിച്ചുകൊണ്ട് ആയിരുന്നു. യൂറോപ്യൻ ക്ലബ്ബിൽ നിന്നും ഓഫർ ഉണ്ട് അവിടേക്ക് പോകാൻ ആണെന്ന് തരത്തിൽ റിലീസ് വാങ്ങിയശേഷം അദ്ദേഹം പോയത് ബ്ലാസ്റ്റേഴ്സിന്റെ ബദ്ധവൈരികളായ കൊൽക്കത്ത ക്ലബ്ബിൽ ചേരുവാൻ ആയിരുന്നു.

ക്രൊയേഷ്യൻ ക്ലബ്ബായക്ലബ്ബായ HNX സിബെനിക്കിലേക്ക് പോയ അദ്ദേഹത്തിന് കളിക്കാൻ അവസരങ്ങളൊന്നും ലഭിച്ചില്ല. അതുകൊണ്ടുതന്നെ അദ്ദേഹം തിരികെ ഇന്ത്യയിലേക്ക് വരികയാണ്. താരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മോഹൻ ബഗാനിലേക്ക് തിരിച്ചു വരും. താരവും മോഹൻ ബഗാനും തമ്മിൽ കരാർ ധാരണ ആയിട്ടുണ്ട്..

തനിക്ക് ഏറ്റവും സന്തോഷം പകരുന്നത് ഇതാണ്, ഏറ്റവും പ്രധാനപ്പെട്ടതും ബ്ലാസ്റ്റേഴ്സ് താരം ജീക്സൺ…

ക്രിസ്ത്യാനോയുടെ കാര്യത്തിൽ അങ്ങനെ ഒരു തീരുമാനം നടക്കില്ല, അയാൾ ഒരു സാധാരണ താരമല്ല: റാഗ്നിക്ക്