in

LOVELOVE

“ഏതൊരു താരത്തിനും അഭിമാനത്തിന്റെ വലിയ ഉറവിടം”; ക്രിസ്റ്റ്യാനോയെ പറ്റി ജാവോ പാലീഞ്ഞ സംസാരിക്കുന്നു…

26 വയസ്സുകാരനായ ജാവോ പാലീഞ്ഞ 2021 മാർച്ചിലാണ് പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്, 12 മത്സരങ്ങളിൽ നിന്ന് പോർച്ചുഗൽ ടീമിന് വേണ്ടി 2 ഗോളുകൾ നേടാനും ഈ മിഡ്‌ഫീൽഡ് താരത്തിന് കഴിഞ്ഞിട്ടുണ്ട്,

Cristiano Ronaldo Manchester United vs Atalanta BC

പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടുന്നത് ഏതൊരു കളിക്കാരന്റെയും അഭിമാനത്തിന്റെ വലിയൊരു ഉറവിടമാണെന്ന് പോർച്ചുഗലിന്റെ സ്പോർട്ടിങ് ലിസ്ബൺ താരം ജാവോ പാലീഞ്ഞ,

26 വയസ്സുകാരനായ ജാവോ പാലീഞ്ഞ 2021 മാർച്ചിലാണ് പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്, 12 മത്സരങ്ങളിൽ നിന്ന് പോർച്ചുഗൽ ടീമിന് വേണ്ടി 2 ഗോളുകൾ നേടാനും ഈ മിഡ്‌ഫീൽഡ് താരത്തിന് കഴിഞ്ഞിട്ടുണ്ട്,

Cristiano Ronaldo Manchester United vs Atalanta BC

“ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലായിപ്പോഴും എന്നെ ആശ്വസിപ്പിച്ചിരുന്നു, ഞാൻ ചെറുപ്പം മുതലേ അദ്ദേഹത്തിനെ ടെലിവിഷനിൽ കാണാറുണ്ടായിരുന്നു, എന്നാൽ ദേശീയ ടീമിലേക്കുള്ള എന്റെ ആദ്യ കാൾ അദ്ദേഹത്തിന് മുൻപിൽ എത്തിച്ചപ്പോൾ അത് കൂടുതൽ യാഥാർഥ്യമായി,”

“ദേശീയ ടീമിലുള്ളപ്പോഴും, അദ്ദേഹത്തിനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടുകയും, സമയം ചെലവഴിക്കുന്നതുമെല്ലാം, ഏതൊരു താരത്തിനും അഭിമാനത്തിന്റെ വലിയൊരു ഉറവിടമാണ്,” – എന്നാണ് ജാവോ പാലീഞ്ഞ സ്പോർട്ടിങ്ങിനു നൽകിയ അഭിമുഖത്തിൽ പറയുന്നത്,

അതേസമയം നിലവിൽ അന്താരാഷ്ട്ര ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പുരുഷ ഗോൾ സ്കോർ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ, ഈ വർഷമാണ് അദ്ദേഹം ഇറാന്റെ അലി ദേയിയെ മറികടന്നു കൊണ്ട് ഈ റെക്കോർഡ് സ്വന്തമാക്കുന്നത്, പിന്നാലെ ഗിന്നസ് വേൾഡ് റെക്കോർഡും 36-കാരനെ തേടിയെത്തി…

അക്തറും ജയസൂര്യയും ഉൾപടുന്ന 13 പേർ തിരികെ എത്തുന്നു, കളിക്കുക ഏഷ്യാ ലയൺസിന് വേണ്ടി!

2008നു ശേഷം ക്രിസ്ത്യാനോ റൊണാൾഡോയുടെ കാര്യത്തിൽ ഇത്രയും വലിയ തകർച്ച ഇതാദ്യം…