in , , ,

ജംഷഡ്പൂരിനായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം ജോർദാൻ മുറെന്റെ തകർപ്പൻ ഗോൾ; വീഡിയോ കാണാം…

ഒരു ഒറ്റ സീസൺ കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സ് കീഴ്ടക്കിയ താരമാണ് ഓസ്ട്രേലിയൻ മുന്നേറ്റ താരം ജോർദാൻ മുറെ. നിലവിൽ താരം ഐഎസ്എൽ ക്ലബ്ബായ ജംഷഡ്പൂർ എഫ്സിക്കായാണ് പന്ത് തട്ടുന്നത്.

ഇന്നലെ നടന്ന സീസണിലെ ജംഷഡ്പൂരിന്റെ ആദ്യ മത്സരത്തിൽ വമ്പൻ തിരിച്ചുവരവിനൊടുവിൽ എഫ്സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജംഷഡ്പൂർ വീഴ്ത്തിയത്.

ഇതിൽ ജംഷഡ്പൂരിനായി എക്സ്ട്രാ ടൈമിൽ വിജയ ഗോൾ നേടിയത് ജോർദാൻ മുറെയായിരുന്നു. ഒറ്റയ്ക്കുള്ള കുതിപ്പിനൊടുവിൽ പെനാൽറ്റി ബോക്സിന്റെ പുറത്ത് നിന്ന് എടുത്ത ഷോട്ട് ഗോളിയെയും മറികടന്ന് ഗോളാവുകയായിരുന്നു.

രണ്ടാം പകുതിയിൽ പകരക്കാരനായി വന്നതിന് ശേഷമാണ് ജോർദാൻ മുറെ തകർപ്പൻ ഗോൾ നേടിയത്. മികച്ച പ്രകടനമായിരുന്നു താരം ഗോവക്കെതിരെ കാഴ്ച്ചവെച്ചത്. എന്തിരുന്നാലും വരും മത്സരങ്ങളിലും താരം ഇതിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

തോൽവിയിൽ നിന്നും ശക്തമായി ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരും, അടുത്ത മത്സരത്തിൽ കാണാമെന്നു സൂപ്പർ താരം🔥

അരങ്ങേറ്റം തകർത്തെങ്കിലും ടീം തോറ്റതിനെ കുറിച്ച് ബ്ലാസ്റ്റേഴ്സിന്റെ അവസാന സൈനിങ് പറഞ്ഞത്..