in

കിടിലൻ സ്പാനിഷ് താരം ഇനി ഐഎസ്എലിൽ പന്ത് തട്ടും?

അതിലുപരി സീസണിൽ രണ്ട് മൂന്ന് മികച്ച താരങ്ങൾ ക്ലബ് വിട്ടതൊക്കെ ടീമിനെ വളരെയധികം പ്രതിസന്ധികളാണ് സൃഷ്ടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് നോർത്ത് ഈസ്റ്റ്‌.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മോശകരമായ അവസ്ഥയിലൂടെയാണ് നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡ് കടന്നുപോകുന്നത്. സീസണിൽ നിലവിൽ 14 മത്സരങ്ങളിൽ നിന്നും വെറും 4 പോയിന്റ് മാത്രമാണ് നോർത്ത്ഈസ്റ്റിന് സ്വന്തമാക്കാൻ കഴിഞ്ഞത്.

അതിലുപരി സീസണിൽ രണ്ട് മൂന്ന് മികച്ച താരങ്ങൾ ക്ലബ് വിട്ടതൊക്കെ ടീമിനെ വളരെയധികം പ്രതിസന്ധികളാണ് സൃഷ്ടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് നോർത്ത് ഈസ്റ്റ്‌.

സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീൽഡർ ജോസ്ബ ബെയ്റ്റിയെയാണ് നോർത്ത് ഈസ് യുണൈറ്റഡ് കൂടാരത്തിലെത്തിച്ചിരിക്കുന്നത്. ഏറെ വർഷം ഇന്ത്യൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച് പരിചയസമ്പത്തുള്ള താരം കൂടിയാണ് ജോസ്ബ ബെയ്റ്റിയ.

താരം നിലവിൽ ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിൽ നിന്നുമാണ് നോർത്ത് ഈസ്റ്റിലെത്തുന്നത്. ഇന്ത്യൻ ക്ലബ്ബുകളായ മോഹൻ ബഗാൻ, റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് താരം പന്ത് തട്ടിയിട്ടുള്ളത്.

32 കാരൻ സ്പാനിഷ് വമ്പൻമാരായ റയൽ സോസിഡാഡിന്റെ ബി ടീമിലൂടെയാണ് വളർന്നുവന്നത്. താരം ഏകദേശം 250 ഓളം മത്സരങ്ങളിൽ നിന്നും 18 ഗോളുകൾ നിരവധി ക്ലബ്ബുകൾക്കായി നേടിട്ടുണ്ട്.

എന്തിരുന്നാലും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് പ്ലേ ഓഫ് സാധ്യത ഇല്ലെങ്കിൽ പോലും സീസണിൽ ഇനി വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരിക്കും ഇനി മുതൽ നോർത്ത് ഈസ്റ്റിന്റെ ശ്രമം.

ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിൽ ഗോവ ഇന്ന് ഈസ്റ്റ്‌ ബംഗാളിനെതിരെ?

മുൻ ബ്ലാസ്റ്റേഴ്‌സ് താരവും സ്റ്റുവർട്ടും മുംബൈയെ ദയയില്ലാത്തവരാക്കിയെന്ന് സൂപ്പർ താരം