ഡിസംബർ 6 മുതൽ അഡ്‌ലെയ്ഡിൽ തുടങ്ങാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പിങ്ക്-ബോൾ, ഡേ-നൈറ്റ് രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഓസ്ട്രേലിയക്ക് വമ്പൻ തിരച്ചടി. പരിക്ക് മൂലം ഓസ്ട്രേലിയൻ ബൗളർ ജോഷ് ഹേസൽവുഡിന് രണ്ടാം ടെസ്റ്റ് മത്സരം നഷ്ടമാവും.
ഹേസൽവുഡിന് പകരം അൺക്യാപ്ഡ് പേസർമാർമാരായ സീൻ ആബട്ടിനെയും ബ്രണ്ടൻ ഡോഗട്ടിനെയും ഓസ്ട്രേലിയ മെയിൻ സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തയിട്ടുണ്ട്. പക്ഷെ താരത്തിന്റെ പരിക്ക് വലിയ രീതിയിൽ ഗുരുതരമുള്ളത് അല്ല എന്നാണ് റിപ്പോർട്ടുക്കൾ വരുന്നത്. അതുകൊണ്ട് തന്നെ താരം സ്‌ക്വാഡിനൊപ്പം തുടരും.
ഒന്നാം ടെസ്റ്റിൽ താരം രണ്ട് ഇന്നിങ്സുകളിൽ നിന്ന് മൊത്തം അഞ്ച് വിക്കറ്റും 11 റൺസും നേടിയിരുന്നു. ആദ്യ ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയെ 295 റൺസിനായിരുന്നു തോൽപിച്ചത്.
എന്തിരുന്നാലും RCB ആരാധകർക്ക് താരത്തിന്റെ പരിക്ക് ആശങ്ക നൽകുന്നുണ്ട്. ഈ കഴിഞ്ഞ മെഗാ ഓക്ഷനിൽ 33 കാരനെ 12.5 കോടിക്കാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത്.