in , ,

LOVELOVE

ഇവാൻ ആശാൻ ഒപ്പമുള്ള യാത്രക്ക് ഇന്ന് ഒരു വർഷം തികഞ്ഞിരിക്കുന്നു .

കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കഴിഞ്ഞ തവണത്തെ ഐ എസ് എൽ കിരീടം കൊച്ചിയിലെത്തിക്കാൻ തന്നെയാണ് 2025 വരെ ആശാനേ ഇവിടെ നിർത്തിയത്. ആശാനേ കൊണ്ട് അത് സാധിക്കട്ടെ. അല്ല ആശാനേ കൊണ്ട് അത് സാധിക്കും. നമുക്ക് അതിന് വേണ്ടി കാത്തിരിക്കാം

കഴിഞ്ഞ വർഷം ഇതേ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അടുത്ത പരിശീലകനായി ഇവാൻ വുകമനോവിചിനെ നിയമിച്ചത്. ഈ ഒരു വർഷം കൊണ്ട് തന്നെ ഇവാൻ വുകമനോവിച്ചിൽ നിന്ന് ആരാധകരുടെ പ്രിയപ്പെട്ട ഇവാൻ ആശാനായി അദ്ദേഹം മാറി. ഈ ചെറിയ കാലയളവിൽ ക്ലബ്ബിൽ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങൾ ഒന്ന് പരിശോധിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സിനെ ആറു വർഷത്തിന് ശേഷം ഫൈനലിലേക്ക് എത്തിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. മുമ്പെങ്ങുമില്ലാത്ത അപ്രമാദിത്വത്തോടെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം.ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ.

ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ. ഒരു സീസണിലെ ഏറ്റവും കൂടുതൽ വിജയങ്ങൾ. തുടർച്ചയായ മത്സരങ്ങളിലെ അപരാചിത കുതിപ്. ഒരു സീസണിലെ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് എന്നീ ക്ലബ് റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി.

കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കഴിഞ്ഞ തവണത്തെ ഐ എസ് എൽ കിരീടം കൊച്ചിയിലെത്തിക്കാൻ തന്നെയാണ് 2025 വരെ ആശാനേ ഇവിടെ നിർത്തിയത്. ആശാനേ കൊണ്ട് അത് സാധിക്കട്ടെ. അല്ല ആശാനേ കൊണ്ട് അത് സാധിക്കും. നമുക്ക് അതിന് വേണ്ടി കാത്തിരിക്കാം.

ജീവന്മരണ പോരാട്ടത്തിനായി ടീം ഇന്ത്യ..

ഇന്ത്യയുടെ മത്സരങ്ങൾക്ക് കേരളം ആതിഥേയത്വം വഹിക്കണമെന്ന് ഇന്ത്യൻ പരിശീലകൻ