in

LOVELOVE

നിർഭാഗ്യവശാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരു നല്ല കോച്ച് വരുന്നു: യൂർഗ്ഗൻ ക്ലോപ്പ്…

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ അവരുടെ ബലഹീനതകൾക്കനുസരിച്ചു വളരെ ശക്തമായും സംഘടിതമായും അദ്ദേഹം കളിക്കളത്തിൽ കളിക്കളത്തിൽ അവതരിപ്പിക്കും. ഇത് മറ്റ് ടീമുകൾക്ക് നല്ല വാർത്തയല്ല. ലിവർപൂൾ പരിശീലകന്റെ ഭയചകിതമായ ഈ വാക്കുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് പകരുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല.

Jurgen Klopp on Ralf Rangnick

ഫുട്ബോൾ ലോകം ഏറെ തലപുകച്ച അഭ്യൂഹങ്ങൾക്കും കൂലങ്കഷമായ ചർച്ചകൾക്കും അവസാനം കുറിച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഇടക്കാല പരിശീലകൻ ആരാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഫുട്ബോൾ ലോകത്തെ ഏറ്റവും ബുദ്ധി രാക്ഷസനും കർക്കശക്കാരനുമായ ഒരു പരിശീലകനെയാണ് അവർ സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിൻറെ വരവോടെ ഇംഗ്ലണ്ടിൽ ഉറക്കം നഷ്ടപ്പെട്ടവർ നിരവധിയാണ്.

പ്രതിസന്ധികളിൽ ആടിയുലയുന്ന ചെകുത്താൻമാരേ രക്ഷിക്കുവാൻ വരുന്ന പരിശീലകൻ നിസ്സാരനല്ല, കൗണ്ടർ പ്രസിങ്‌ ഗെയിമിന്റെ തലതൊട്ടപ്പനാണ് ഈ പരിശീലകൻ. ഹാന്നോവർ, ഷാൽക്കെ, ആർബി ലെപ്‌സിഗ്, ഹോഫൻഹൈം ഉൾപ്പെടെയുള്ള നിരവധി ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള റാൽഫ് റാംഗ്നിക്കുമായി ആണ് ഓൾഡ് ട്രാഫോർഡിലെ ചുവന്ന ചെകുത്താന്മാർ ധാരണയായിരിക്കുന്നത് എന്ന വാർത്ത ഞെട്ടലോടെയാണ് പലരും ശ്രവിച്ചത്.

Jurgen Klopp on Ralf Rangnick

അധികമാർക്കും പരിചിതനല്ലെങ്കിലും ഇന്ന് ലോക ഫുട്ബോളിനെ സ്വാധീനിക്കുന്ന പരിശീലന പ്രതിഭകളായ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ്, ചെൽസി പരിശീലകൻ തോമസ് ട്യൂഷൽ, ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നാഗേൽസ്മാൻ എന്നിവരെ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തി കൂടിയാണ് റാഗ്നിക്ക്. അതുതന്നെയാണ് പലരേയും ഭയപ്പെടുത്തുന്നത്.

ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് രഗ്നിക്കിന്റെ വരവിനെപ്പറ്റി പറഞ്ഞത് ഇപ്രകാരമായിരുന്നു. റാൽഫ് “നിർഭാഗ്യവശാൽ ഇംഗ്ലണ്ടിലേക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരു നല്ല കോച്ച് വരുന്നു! അദ്ദേഹം ശരിക്കും പരിചയസമ്പന്നനായ ഒരു മാനേജരാണ്, ശൂന്യതയിൽ നിന്നും രണ്ട് വമ്പൻ ക്ലബ്ബുകൾ നിർമ്മിച്ച ചരിത്രമുണ്ട് ജർമ്മനിയിൽ.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ അവരുടെ ബലഹീനതകൾക്കനുസരിച്ചു വളരെ ശക്തമായും സംഘടിതമായും അദ്ദേഹം കളിക്കളത്തിൽ കളിക്കളത്തിൽ അവതരിപ്പിക്കും. ഇത് മറ്റ് ടീമുകൾക്ക് നല്ല വാർത്തയല്ല. ലിവർപൂൾ പരിശീലകന്റെ ഭയചകിതമായ ഈ വാക്കുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് പകരുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല.

ആ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വളരെ വലിയ ഒരു ദുരന്തമായിരിക്കും…

പോർച്ചുഗലിന് മുട്ടൻ പണി ക്രിസ്ത്യാനോ റൊണാൾഡോ ഖത്തർ ലോകകപ്പിന് ഉണ്ടായേക്കില്ല…