in

LOVELOVE LOLLOL OMGOMG CryCry AngryAngry

“ക്രിസ്റ്റ്യാനോയെ ഞങ്ങൾ മിസ് ചെയ്യുന്നു” – തുറന്നു പറഞ്ഞ് യുവന്റസ് സൂപ്പർ താരം

നേരത്തെ 2018 മുതൽ 2021 വരെ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനൊപ്പം ടൂറിനിൽ സമയം ചെലവഴിച്ചിട്ടുള്ള പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, 134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകളടക്കം യുവന്റസിനൊപ്പം നിരവധി കിരീടങ്ങളും വ്യക്തികത അവാർഡുകളും നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയൊരു ഹിറ്റ്മാനെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിനാണ് മത്യാസ് ഡി ലൈറ്റ് മറുപടി നൽകിയത്.

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങൾ മിസ് ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന്റെ നെതർലാൻഡ്സ് ഇന്റർനാഷണൽ താരമായ മത്യാസ് ഡി ലൈറ്റ്.

നേരത്തെ 2018 മുതൽ 2021 വരെ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനൊപ്പം ടൂറിനിൽ സമയം ചെലവഴിച്ചിട്ടുള്ള പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, 134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകളടക്കം യുവന്റസിനൊപ്പം
നിരവധി കിരീടങ്ങളും വ്യക്തികത അവാർഡുകളും നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയൊരു ഹിറ്റ്മാനെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിനാണ് മത്യാസ് ഡി ലൈറ്റ് മറുപടി നൽകിയത്.

“ഞാൻ അങ്ങനെ കരുതുന്നു, എല്ലായിപ്പോഴും ബോക്സിലേക്ക് കയറുകയും ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്യുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ, അദ്ദേഹം അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് അപൂർവമാണ്.”

“നിലവിൽ ഞങ്ങൾക്കൊപ്പം ഓരോ സീസണിലും 30-ലധികം ഗോളുകൾ നേടുന്ന ഒരു ഹിറ്റ്മാൻ ഇല്ല. പക്ഷെ, എല്ലാവരിൽ നിന്നും എല്ലായിടത്തും നിന്നും ഞങ്ങൾ ഗോളുകൾ സംഭാവന ചെയ്യേണ്ടതുണ്ട്, അത് ഇപ്പോൾ സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു.” – ഡി ലൈറ്റ് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ്‌ വിട്ടതിനു ശേഷം അത്ര മികച്ച പ്രകടനമല്ല യുവന്റസ് കാഴ്ച വെക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീ-ക്വാർട്ടർ ഫൈനലിൽ ഇടം നേടിയെങ്കിലും, നിലവിൽ സീരി എ പോയന്റ് ടേബിളിൽ 22 മത്സരങ്ങളിൽ നിന്ന് 41 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് യുവന്റസ്.

റയലിന് എല്ലായിപ്പോഴും എല്ലാതും വിജയിക്കണം, റെക്കോർഡ് നേടിയ മാഴ്സലോയെ പ്രശംസിച്ചും പെരസ്

ഒടുവിൽ ഉൻമുക്തിന് ബിഗ്ബാഷ് അരങ്ങേറ്റം, പക്ഷേ അതും മുതലാക്കാൻ ആവാതെ വീണു!